പെരുമ്പിലാവ് ∙ കല്ലുംപുറം ജംക്ഷനിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾക്കു പരിഹാരം കാണാൻ സംസ്ഥാനപാതയിൽ വേഗനിയന്ത്രണ സംവിധാനം വേണമെന്നു നാട്ടുകാർ. റോഡ് മികച്ചതായതോടെ വാഹനങ്ങളുടെ വേഗം വർധിച്ചതാണ് അപകടം വർധിക്കാൻ കാരണമായത്.
ചാലിശ്ശേരി-കല്ലുംപുറം റോഡ്, കല്ലുംപുറം-പഴഞ്ഞി റോഡ് എന്നിവ സംസ്ഥാനപാതയോടു ചേരുന്ന ഭാഗത്താണു പ്രധാനമായും അപകടങ്ങൾ ഉണ്ടാകുന്നത്. ഈ റോഡുകളിൽ നിന്നു സംസ്ഥാനപാതയിലേക്കു കയറുന്ന വാഹനങ്ങൾ ഹൈവേയിലൂടെ കുതിച്ചെത്തുന്ന വാഹനങ്ങളുടെ വേഗം കണക്കാക്കാതെ റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതാണു പ്രശ്നം.
ഇവിടെ സീബ്രലൈൻ ഇല്ലാത്തത് ഇരുവശത്തേക്കും പോകാനും ബുദ്ധമുട്ടുണ്ടാക്കുന്നു.
വർഷങ്ങൾക്കു മുൻപ് അപകടങ്ങൾ വർധിച്ചപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാസമിതി സംഘടിപ്പിക്കുകയും ഹൈവേയിൽ ബാരിക്കേഡ് സ്ഥാപിച്ചു വേഗം നിയന്ത്രിക്കുകയും ചെയ്തിരുന്നു. പിന്നീട് അത് നീക്കം ചെയ്തു.ഇപ്പോൾ നടത്തുന്ന സംസ്ഥാനപാത നവീകരണം പൂർത്തിയാകുന്നതോടെ അപകടങ്ങൾ കൂടുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
നവീകരണത്തോടൊപ്പം കല്ലുപുറം ജംക്ഷനിലെ അപകടങ്ങൾക്ക് പരിഹാരവും കണ്ടെത്തണമെന്നാണു അവരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]