എരുമേലി ∙ പ്ലാച്ചേരി – എരുമേലി റോഡിൽ അപകടക്കുഴികൾ നിറഞ്ഞു. മുക്കട
ജംക്ഷൻ, മറ്റന്നൂർക്കര, കരിങ്കല്ലുമ്മൂഴി എന്നിവിടങ്ങളിലാണ് നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്ന കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടന കാലം തുടങ്ങാൻ ഒരു മാസം കൂടി മാത്രമാണുള്ളത്.
ഇനിയും റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടില്ല, മുക്കട ജംക്ഷനിലെ വളവിൽ രൂപപ്പെട്ട
കുഴിയിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇരുചക്രവാഹനങ്ങളാണ് ഇവിടെ കൂടുതലായി അപകടത്തിൽപെടുന്നത്.
കുഴികൾ അറിയാതെ വേഗത്തിൽ എത്തുന്ന ഇരുചക്ര വാഹനങ്ങൾ കുഴികളിൽ ചാടുമ്പോൾ നിയന്ത്രണംവിട്ടാണ് അപകടങ്ങളുണ്ടാകുന്നത്. ഇവിടെ റോഡരികിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന വിധം നിൽക്കുന്ന മരവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
പുലർച്ചെ ലോഡുമായി എത്തുന്ന വാഹനങ്ങൾ പല തവണ ഇവിടെ കടകളിലേക്ക് ഇടിച്ചു കയറിയും അപകടങ്ങളും ഉണ്ടായിട്ടുണ്ട്.കനകപ്പലം മുതൽ മറ്റന്നൂർക്കര വരെയുള്ള ഭാഗത്തും കുഴികൾ അടച്ചുവെങ്കിലും വീണ്ടും അതേ സ്ഥലത്ത് കുഴികൾ രൂപപ്പെടുന്നുണ്ട്.
മറ്റന്നൂർക്കരയിൽ ഉണ്ടായ കുഴികളിൽ ചാടി വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. ഈ റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടുള്ളത് കരിങ്കല്ലുമ്മൂഴി ജംക്ഷനിൽ ഉണ്ടായ കുഴിയിലാണ്.
പാറ ലോഡുമായി ലോറികൾ ഓടുന്നതുമൂലമാണ് ഇവിടെ കുഴികൾ രൂപപ്പെടുന്നത്. കഴിഞ്ഞ ദിവസവും ഈ കുഴിയിൽ ചാടി നിയന്ത്രണംവിട്ട
ഓട്ടോറിക്ഷയിൽനിന്നു വീട്ടമ്മ റോഡിലേക്ക് തെറിച്ചുവീണു പരുക്കേറ്റിരുന്നു. 3 മാസത്തിനുളളിൽ 6 തവണ കുഴി അടച്ചിട്ടും വീണ്ടും കുഴികൾ രൂപപ്പെടുകയാണ് ചെയ്യുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]