ജില്ലാ സ്കൂൾ കായികമേള നാളെ മുതൽ:
പത്തനംതിട്ട ∙ ജില്ലാ സ്കൂൾ കായികമേള നാളെ മുതൽ 16 വരെ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും.
നാളെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും.
സമാപന സമ്മേളനം 16ന് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. കെ.യു.ജെനീഷ്്കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.
അധ്യാപകർക്കായി ലേഖനമത്സരം
പത്തനംതിട്ട
∙ മാർത്തോമ്മാ സ്കൂൾസ് റിട്ട. ടീച്ചേഴ്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ലേഖന മത്സരം നടത്തുന്നു.
‘മുതിർന്ന പൗരന്മാർ, സാധ്യതകളും വെല്ലുവിളികളും’ എന്നതാണ് വിഷയം. മാർത്തോമ്മാ കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളിൽനിന്നു വിരമിച്ച എൽപി, യുപി, ഹൈസ്കൂൾ, പ്ലസ്ടു അധ്യാപകർക്ക് പങ്കെടുക്കാം.
ആദ്യ 3 സ്ഥാനക്കാർക്ക് കാഷ് അവാർഡ്. ലേഖനങ്ങൾ എ.വി.ജോർജ് (കൺവീനർ), എഴിക്കാത്ത് വീട്, ആർഎസ് പിഒ, തിരുവല്ല – 689111 എന്ന വിലാസത്തിൽ ലഭിക്കണം.
9446349901.
കടത്തുവള്ളം ലേലം
കല്ലൂപ്പാറ ∙ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കടത്തുവള്ളം 15ന് 3ന് പഞ്ചായത്ത് ഓഫിസിൽവച്ച് ലേലം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 7907203332.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]