വെഞ്ഞാറമൂട്∙റോഡിന്റെ വശത്തെ മൂടിയില്ലാത്ത ഓടകൾ വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു.വെഞ്ഞാറമൂട് മേൽപാലം നിർമാണത്തിന്റെ ഭാഗമായി ഗതാഗത സൗകര്യം ഒരുക്കിയ ഔട്ടർ റിങ് റോഡ് ആയ പിരപ്പൻകോട്–നെല്ലനാട്–അമ്പലംമുക്ക് റോഡിലാണ് ഓടകൾ അപകടക്കെണിയാകുന്നത്. വാഹനങ്ങൾ തിരിച്ചു വിടുന്ന പിരപ്പൻകോട്-നാഗരുകുഴി റോഡിന്റെ വശത്ത് 70% സ്ഥലത്തും ഓടകൾ മൂടിയിട്ടില്ല.
റോഡിന്റെ മാർജിനോടു(വെള്ള വര) ചേർന്നാണ് ഓടകൾ നിർമിച്ചിരിക്കുന്നത്.
ഇവിടെ ഫുട്പാത്ത് ഇല്ലാത്തതിനാൽ കാൽനട പോലും സാധ്യമല്ല.കൊടും വളവുകളുള്ള ഈ റോഡിന്റെ ഓടകൾ മൂടാത്തത് വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുകയാണ്.
തിരുവനന്തപുരം,കഴക്കൂട്ടം ഭാഗങ്ങളിൽ നിന്നും വരുന്ന കെഎസ്ആർടിസി ബസുകൾ അടക്കമുള്ളവ പിരപ്പൻകോട് നാഗരുകുഴി റോഡു വഴിയാണ് പോകുന്നത്.
റോഡിൽ മിക്ക ഭാഗങ്ങളും കൊടും വളവുകളും കയറ്റിറക്കങ്ങളുമാണ്. ഗതാഗതം തിരിച്ചു വിടുന്നതിനു മുൻപ് തന്നെ ഈ ഓടകൾ മൂടണം എന്ന ആവശ്യം ഉയർന്നിരുന്നു.അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി. നിലവിൽ എതിരെ വരുന്ന വാഹനത്തിന് സൗകര്യപ്രദമായി സൈഡ് കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്.ഓടകൾ സ്ലാബ് ഇട്ട് മൂടിയാൽ കാൽനട
യാത്രക്കാർക്ക് കൂടി ഉപയോഗിക്കാൻ കഴിയും. റോഡിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് അധികൃതർ ഉടൻ ഇടപെടണം എന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]