കഠ്മണ്ഡു∙
വിവിധ ജയിലുകളിൽ തടവിൽ കഴിഞ്ഞിരുന്ന 540 ഓളം ഇന്ത്യൻ പൗരന്മാർ ജെൻ സി പ്രക്ഷോഭങ്ങൾക്കിടെ തടവുചാടിയെന്നു ജയിൽ മാനേജ്മെന്റ് വകുപ്പ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട
5,000 നേപ്പാളി പൗരന്മാരും 540 ഇന്ത്യൻ പൗരന്മാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള 108 തടവുകാരും ഒളിവിലാണെന്നാണു കണക്കുകൾ വെളിപ്പെടുത്തുന്നത്. രാജ്യത്ത് ജെൻ സി പ്രക്ഷോഭം തുടങ്ങി രണ്ടാം ദിവസം നേപ്പാളിലെ വിവിധ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ടത് 13,000ത്തിലധികം തടവുകാരാണെന്നാണു വിവരം.
ജയിൽ ചാടിയവരെ കണ്ടെത്താനായി സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനു പുറമേ ഒളിവിലുള്ള തടവുകാർ തിരികെ ജയിലുകളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഒരു നോട്ടിസും പുറത്തിറക്കി. പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 10 തടവുകാർ മരിച്ചിരുന്നു.
അതേസമയം രക്ഷപ്പെട്ട 7,735 തടവുകാരെ തിരികെ എത്തിച്ചതായി അധികൃതർ സെപ്റ്റംബർ 28-ന് അറിയിച്ചു.
സെപ്റ്റംബർ 8,9 തിയതികളിൽ നേപ്പാളിൽ നടന്ന ജെൻ സി കലാപത്തിൽ 76 പേരാണ് കൊല്ലപ്പെട്ടത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]