കൊല്ലം: പുനലൂരിൽ സിപിഐ എംഎൽഎ പി.എസ്.സുപാലിനെതിരെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രതിഷേധം. സുപാലിനെതിരെ ഡയിങ് ഹാർനെസ്സ് എം.എൽ.എ എന്ന ബാനറുമായാണ് പ്രതിഷേധം നടന്നത്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികളെ പിന്മാറ്റാൻ സിപിഐ ജില്ലാ സെക്രട്ടറി കൂടിയായ എം.എൽ.എ ഇടപെട്ടു എന്നാണ് ആരോപണം. പുനലൂർ എസ്.എൻ.കോളേജ് യൂണിയൻ തെരഞ്ഞെടിപ്പിലെ വിജയത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിലും സുപാലിനെതിരെ ബാനർ ഉയർന്നിരുന്നു. “സുപാൽ അടവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർമാരുടെ പ്രസ്ഥാനമാണ് എസ്.എഫ്.ഐ” എന്നായിരുന്നു ബാനർ.
ഇതിന് പിന്നാലെ എസ്എഫ്ഐയ്ക്കും ഡിവൈഎഫ്ഐയ്ക്കും എതിരെ അധിക്ഷേപ മുദ്രവാക്യവുമായി എഐഎസ്എഫ്- എഐവൈഎഫ് പ്രതിഷേധം നടന്നിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ജയമോഹനെതിരെ എഐഎസ്എഫ്- എഐവൈഎഫ് പ്രവർത്തകരും അധിക്ഷേപ മുദ്രവാക്യം മുഴക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]