പാടൂർ ∙ പുളിക്കക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് മാലിന്യം തള്ളൽ പതിവാകുന്നു. ഇരുട്ടിന്റെ മറവിലാണ് മാലിന്യം തള്ളുന്നത്.
മാലിന്യം വെള്ളത്തിൽ കലർന്ന് ഗുരുതരമായ പരിസ്ഥിതി പ്രശ്നമാണ് ഉണ്ടാക്കുന്നത്. ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും ഇത് ഏറെ ദോഷകരമായി തീർന്നു.
കഴിഞ്ഞ ദിവസം തള്ളിയ മാലിന്യ ചാക്കുകളിലൊന്ന് പാലത്തിനോട് ചേർന്ന കുടിവെള്ള പൈപ്പുകളിൽ തങ്ങി നിൽക്കുകയാണ്.
പരിസരമാകെ ദുർഗന്ധം വ്യാപിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാലത്തിൽ സിസിടിവി ക്യാമറ നിരീക്ഷണം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]