ബാലരാമപുരം∙ കരമന–കളിയിക്കാവിള പാത വികസനത്തിന്റെ ഭാഗമായി ആരംഭിച്ച കൊടിനട–വഴിമുക്ക് റോഡ് വികസനം 6 വർഷമായി ഇഴയുന്നു. ഇതുവഴി ദിവസവും സഞ്ചരിക്കുന്ന ഇടത് എംഎൽഎമാരുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് നടപടികൾ വലിച്ചുനീട്ടുന്നതെന്നുമാണ് ആരോപണം.
ഈ 1.5 കിലോമീറ്റർ ഭാഗത്തെ കെട്ടിടങ്ങൾ ഏറ്റെടുക്കാൻ ആദ്യഘട്ടത്തിൽ അനുവദിച്ച പണം തികയാതെ വന്നതോടെയാണ് പണികൾ ആരംഭിക്കാൻ കഴിയാത്തത്.
ആദ്യ ഘട്ടത്തിൽ കുറച്ചുപേർക്ക് പണം നൽകി റവന്യു വകുപ്പ് ഭൂമി ഏറ്റെടുത്തതല്ലാതെ മറ്റൊന്നും ഇതുവരെ നടന്നിട്ടില്ല. ഈ ഭാഗത്തെ കെട്ടിടങ്ങൾ പൊളിക്കുന്നതും ഒച്ചിഴയുന്ന വേഗത്തിലാണ്.
രണ്ടാം ഘട്ടമായി അനുവദിച്ച 102 കോടി രൂപ ലഭിക്കണമെങ്കിൽ ഇനിയും കാലതാമസം വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഈ തുക കെആർഎഫ്ബിയുടെ അക്കൗണ്ടിലേക്ക് മാറ്റാത്തതാണ് തടസ്സമായിരിക്കുന്നത്.
ഇത് വകമാറ്റിയോയെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.
റോഡ് വികസനത്തിന്റെ നോട്ടിഫിക്കേഷൻ ഇറങ്ങി 6 വർഷം കഴിഞ്ഞപ്പോഴുള്ള സ്ഥിതിയാണിത്. പ്രാവച്ചമ്പലം–വഴിമുക്ക് റോഡ് വികസനം ഒരുമിച്ച് നടത്താനായിരുന്നു സർക്കാർ പദ്ധതിയിട്ടത്.
ഇതിനിടെ ബാലരാമപുരം ജംക്ഷൻ വികസനകാര്യത്തിൽ രണ്ടഭിപ്രായം ഉയർന്നതോടെ വികസനം നീണ്ടു. റോഡ് വികസനം സംബന്ധിച്ച കാര്യം എം.വിൻസന്റ് എംഎൽഎ പലതവണ നിയമസഭയിൽ അവതരിപ്പിച്ചിട്ടുള്ളതാണ്.
എന്നാൽ ഇതുവഴി സഞ്ചരിക്കുന്ന ഇടതുപക്ഷ എംഎൽഎമാർ താൽപര്യം കാണിക്കാത്തതിനാലാണ് ഇത് നീണ്ടുപോകുന്നതെന്ന് നാട്ടുകാർക്കിടയിൽ അഭിപ്രായമുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് എം.വിൻസന്റ് എംഎൽഎ കഴിഞ്ഞദിവസം ബാലരാമപുരത്ത് ഉപവാസം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.
എന്നിട്ടും സർക്കാർ അനങ്ങിയിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]