ചൈനയ്ക്കുമേൽ 100% അധികത്തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ചൈനീസ് വാണിജ്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിൽ മെച്ചപ്പെട്ടുവരുന്ന സാമ്പത്തിക അന്തരീക്ഷവും വ്യാപാരചർച്ചകളും പൊളിക്കാനേ ട്രംപിന്റെ നടപടികൾ വഴിവയ്ക്കൂ എന്ന് മന്ത്രാലയം എക്സിൽ വ്യക്തമാക്കി.
ചൈനയ്ക്കെതിരായ യുഎസിന്റെ നടപടി ഇരട്ടത്താപ്പാണ്.
റെയർ എർത്തിന്റെ കയറ്റുമതി ചൈന നിയന്ത്രിക്കുന്നു എന്നാണ് ട്രംപിന്റെ ന്യായം. എന്നാൽ, കയറ്റുമതിരംഗത്ത് ചൈനയേക്കാൾ കൂടുതൽ കടുംപിടിത്തമുള്ളത് അമേരിക്കയ്ക്കാണ്.
3,000ഓളം വസ്തുക്കളാണ് യുഎസിന്റെ കയറ്റുമതി നിയന്ത്രണ പട്ടികയിലുള്ളത്.
ചൈന നിയന്ത്രിക്കുന്നത് 1,000 മാത്രം. അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രത്തിന്റെ പേരിൽ ചൈനയ്ക്കുമേൽ ട്രംപ് പ്രഖ്യാപിച്ച 100% അധികത്തീരുവ നവംബർ ഒന്നിന് പ്രാബല്യത്തിൽ വരും.
നിലവിൽ യുഎസിലെത്തുന്ന ചൈനീസ് ഉൽപന്നങ്ങൾക്ക് ശരാശരി തീരുവ 30 ശതമാനയേുള്ളൂ.
ഇതാണ് നവംബർ മുതൽ 130 ശതമാനമാകുക. പുറമേ, യുഎസിൽ നിന്ന് ചൈനയിലെത്തുന്ന സോഫ്റ്റ്വെയറുകളുടെ കയറ്റുമതിയും അന്നുമുതൽ നിയന്ത്രിക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.
റെയർ എർത്തിന്റെ കയറ്റുമതി നിയന്ത്രിക്കുന്നത് രാജ്യാന്തര നിയമപ്രകാരമാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യസുരക്ഷ, ആഗോളതല സമാധാനം, സുസ്ഥിരത എന്നിവ ലക്ഷ്യമിട്ടാണ് നിയന്ത്രണം. ചൈനയുടെ റെയർ എർത്ത് പലരും സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അത് ചെറുക്കാനാണ് ശ്രമം. ഈ നടപടി റെയർ എർത്തിന്റെ വിതരണ ശൃംഖലയെ ബാധിക്കില്ല.
0.1 ശതമാനത്തിലധികം കയറ്റുമതി ചെയ്യുന്ന വിദേശ സ്ഥാപനങ്ങൾ മുൻകൂർ ലൈസൻസ് നേടണമെന്നുമാത്രമാണ് ആവശ്യപ്പെടുന്നത്.
ഇക്കാര്യം ബന്ധപ്പെട്ട രാജ്യങ്ങളെ ബോധിപ്പിച്ചിട്ടുണ്ട്.
യോഗ്യരായ കമ്പനികൾക്ക് ലൈസൻസ് നേടാവുന്നതേയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ചൈനയുടെ നടപടി ഏറ്റവുമധികം ബാധിക്കുക യുഎസിനെ ആയിരിക്കും.
ഇതാണ് ട്രംപിനെ ചൊടിപ്പിച്ചതും. യുഎസിലെ ഒട്ടേറെ വാഹന, ഇലക്ട്രോണിക്സ് സ്ഥാപനങ്ങൾ ചൈനീസ് റെയർ എർത്തിനെയാണ് ആശ്രയിക്കുന്നത്.
ലോകത്തെ റെയർ എർത്തിന്റെ 70 ശതമാനവും ചൈനയുടെ കൈവശമാണ്.
ചൈന ‘കുത്തകമേധാവിത്തം’ നേടാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ചൈനയിൽ നിന്ന് യുഎസിലെത്തുന്ന കപ്പലുകൾക്ക് അടുത്തിടെ ട്രംപ് ഭരണകൂടം തുറമുഖ ഫീസ് കുത്തനെ കൂട്ടിയിരുന്നു.
ചൈനീസ് തുറമുഖങ്ങളിലെത്തുന്ന യുഎസ് കപ്പലുകളിൽ നിന്ന് ഈടാക്കുന്ന പോർട്ട് ഫീസ് കൂട്ടി ചൈനയും തിരിച്ചടിച്ചിരുന്നു. ഇതിനുപിന്നാലെയാണ്, ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ റെയർ എർത്ത് പോരും കടുക്കുന്നത്.
യുഎസും ചൈനയും തമ്മിലെ വ്യാപാരചർച്ചകളും ഇതോടെ തുലാസിലായി.
യുഎസ്-ചൈന വ്യാപാരചർച്ചകൾക്കായി ട്രംപ് നേരത്തേ 90 ദിവസത്തെ സമയം അനുവദിച്ചിരുന്നു. അടുത്തവർഷം താൻ ചൈന സന്ദർശിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, അടുത്തഘട്ട വ്യാപാരചർച്ചകൾ സംബന്ധിച്ച് ചൈന മൗനത്തിലാണ്.
ട്രംപ്-ഷി കൂടിക്കാഴ്ചകളെ കുറിച്ചും ചൈന പ്രതികരിച്ചിട്ടില്ല.
എന്നാൽ, ഈ മാസം ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സഹകരണ ഫോറത്തിന്റെ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന ട്രംപ്, ഷീയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാൽ, ചൈനയ്ക്കുമേൽ 100% തീരുവ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത് ഇനി ആ കൂടിക്കാഴ്ച നടക്കുമെന്ന് തോന്നുന്നില്ല എന്നായിരുന്നു.
MOFCOM Spokesperson’s Remarks on China’s Recent Economic and Trade Policies and Measures
Q: On October 9, the Ministry of Commerce and the General Administration of Customs published an announcement on imposing export control measures on related rare earth items.
What are…
ബിസിനസ്, ഇക്കണോമി,
സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്,
കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]