പാലോട്∙ ജില്ലയിലെ ശിവകാശി എന്നറിയപ്പെടുന്ന പടക്കഗ്രാമമായ നന്ദിയോട് ആലംപാറയിൽ റോഡ് നവീകരണം നിലച്ചിട്ട് ഒരു വർഷത്തിലേറെയായി. ദീപാവലി അടുത്തതോടെ ഇനിയുള്ള ദിവസങ്ങൾ ഇവിടെ പടക്കം വാങ്ങാൻ എത്തുന്നവരുടെ അഭൂതപൂർവമായ തിരക്കാണ് ഉണ്ടാവുന്നത്.
എന്നാൽ റോഡ് തകർച്ച പലർക്കും ദുരിതമാണ്. അന്യജില്ലകളിൽ നിന്ന് വരെ കാറിലും ഇരുചക്ര വാഹനത്തിലും നൂറുകണക്കിന് പേരാണ് ഇവിടെ നിത്യേന എത്തുന്നത്.
ഒന്നര വർഷത്തിനു മുൻപ് 25ലക്ഷം രൂപ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് നവീകരണം തുടങ്ങിയത്.
റോഡിൽ കോൺക്രീറ്റ് ചെയ്യുന്നതിനായി മണ്ണുമാന്തി ഉപയോഗിച്ച് പത്ത് സ്ഥലത്ത് കുഴിയെടുത്തെങ്കിലും സമയത്ത് കോൺക്രീറ്റ് നടക്കാതെ വലിയ ദുരിതവും അപകടവുമായി. പ്രതിഷേധവും വാർത്തകളും ആയതിനെ തുടർന്ന് മെറ്റൽ ഇട്ട
കുഴി മൂടി. പിന്നെ ആരും തിരിഞ്ഞു നോക്കിയതുമില്ല.
ഇറക്കിയ മെറ്റൽ പകുതിയും കരാറുകാരൻ തിരികെ കയറ്റി പോയതായും നാട്ടുകാർ പറയുന്നു. റോഡിന്റെ ഇരുവശത്തും താമസിക്കുന്നവർക്ക് പൊടിശല്യത്തിന് പുറമേ മെറ്റൽ തെറിച്ചുള്ള അപകടവും ഉണ്ടാകുന്നു.
ഇപ്പോൾ ആ മെറ്റലെല്ലാം ഇളകി തെറിച്ചു വലിയ അപകടക്കെണിയായി.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. ഈ റോഡിൽ കൂടിയാണ് പടക്ക നിർമാണ, വിൽപന കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ.
താന്നിമൂട്, ആലംപാറ വാർഡുകളെ ബന്ധിപ്പിച്ചു കടന്നു പോകുന്ന പ്രധാന റോഡുകളിലൊന്നാണിത്. കരാറുകാരന്റെ കുഴപ്പമാണ് റോഡ് പണി മുടങ്ങാൻ കാരണമെന്നും കരാറുകാരനെ മാറ്റി പകരം സംവിധാനം ഉണ്ടാക്കി റോഡ് പണി എത്രയും വേഗം പൂർത്തിയാക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് 6മാസമായതായി നാട്ടുകാർ പറയുന്നു. .
പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ
പാലോട്∙ നന്ദിയോട് ആലംപാറ നിരപ്പിൽ റോഡിൽ പൈപ്പ് പൊട്ടി റോഡിൽ കൂടി ഒഴുകാൻ തുടങ്ങിയിട്ട് മൂന്ന് മാസത്തോളമായതായി നാട്ടുകാർ പറയുന്നു.
റോഡിൽ കൂടി വെള്ളം ഒഴുകുന്നത് ദുരിതമായി. വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]