കല്ലാച്ചി∙ മഴയ്ക്കിടെ മിന്നലിൽ വീടിനു തീപിടിച്ചു വൻ നഷ്ടം. ടാക്സി ഡ്രൈവർ പയന്തോങ്ങിലെ പുത്തൂർ താഴെ കുനി ബാബുവിന്റെ വീടിനാണ് ഇന്നലെ പുലർച്ചെ തീപിടിച്ചത്.
മേൽക്കൂരയിലെ ഓടുകൾ ചിന്നിച്ചിതറി, ചുമരിൽ പലയിടങ്ങളിലും വിള്ളലുണ്ടായി. വീട്ടുപകരണങ്ങൾ, വയറിങ് തുടങ്ങിയവ നശിച്ചു. അടുക്കള ഭാഗത്താണ് തീപിടിച്ചത്.
ചുമരിലെ തേപ്പ് അടക്കം പൊട്ടിത്തെറിച്ചു.
ബാബുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ചാർജ് ചെയ്യാനിട്ട
പുതിയ മൊബൈൽ ഫോൺ, റഫ്രിജറേറ്റർ, ഫാനുകൾ തുടങ്ങിയവയെല്ലാം നശിച്ചു. അടുക്കള ഭാഗത്തു നിന്ന് തീ പടർന്ന് കിടപ്പുമുറിയുടെ ഭാഗത്ത് എത്തിയപ്പോഴാണ് ഉറങ്ങുകയായിരുന്ന വീട്ടുകാർ വിവരം അറിഞ്ഞത്.
ചാടിയെഴുന്നേറ്റ് രക്ഷപ്പെടുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]