ആലത്തൂർ ∙ സീഡ് ഫാമിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രകൃതി കൃഷി രീതിയിൽ ഇറക്കിയ നെൽക്കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ഡി.പ്രസേനൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ പ്രസംഗിച്ചു. കൃഷി അസി.ഡയറക്ടർ എം.വി.രശ്മി പദ്ധതി വിശദീകരണം നടത്തി.
കാലാവസ്ഥാ മാറ്റം മൂലമുള്ള രോഗകീടബാധകളൊന്നും പ്രകൃതി കൃഷിരീതിയെ ബാധിച്ചിട്ടില്ല. ഒരേക്കറിൽ നിന്ന് 1638 കിലോ നെല്ലു ലഭിച്ചു.
കൃഷിയിടത്തിൽ മിത്ര പ്രാണികളുടെ എണ്ണം വർധിച്ച തോതിൽ നിലനിർത്താനും പ്രകൃതി കൃഷിയിലൂടെ സാധിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി വിജയിച്ചതോടെ പാടത്തേക്കും ഈ കൃഷി രീതി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണു കൃഷി വകുപ്പ്. ആന്ധ്രപ്രദേശിൽ നടപ്പാക്കിയ മാതൃക മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പഠിച്ചശേഷമാണ് ആലത്തൂരിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്.
കൃഷിയെ സ്മാർട് ആക്കാൻ റിവിൻ ടെക്നോളജി
ആലത്തൂർ ∙ പാലക്കാട് ഐഐടിയുടെ അഗ്രിടെക് സ്റ്റാർട്ടപ്പായ റിവിൻ കൃഷി വികസിപ്പിച്ച ഇന്റലിജന്റ് ഫാം മോണിറ്ററിങ്, കൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കുന്നു. ആലത്തൂരിലെ വിത്തുൽപാദന കേന്ദ്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 19 ഏക്കറിൽ ഈ സംവിധാനത്തിൽ നടത്തിയ കൃഷി വിജയകരമായി. സ്വന്തം കൃഷിയിടത്തിൽ നിന്നു ലഭിക്കുന്ന കാലാവസ്ഥ വിവരങ്ങൾ തത്സമയ ഡേറ്റ സംവിധാനം വഴി വിശകലനം ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് റിവിൻ കൃഷിയുടെ പ്രവർത്തന രീതി.
സ്വന്തം കൃഷിയിടത്തിലെ കാലാവസ്ഥ വിവരം–ഹൈപർ ലോക്കൽ ഡേറ്റ തത്സമയം വിശകലനം ചെയ്ത് കർഷകനെ അറിയിക്കുന്ന സംവിധാനമാണ് റിവിൻ സൈറ്റിലൂടെ ലഭ്യമാകുക.
ഈർപ്പം, താപനില, കാറ്റിന്റെ ഗതി, മഴ, സൂര്യപ്രകാശം ബാഷ്പമർദം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട മുഴുവൻ തത്സമയ ഡേറ്റയും ഈ ഉപകരണത്തിനൊപ്പമുള്ള സെൻസറുകൾ വിശകലനം ചെയ്ത് 10 മിനിറ്റ് ഇടവിട്ട് കർഷകന്റെ ഫോണിലേക്കു സന്ദേശം അയയ്ക്കും. വിളയുടെ സവിശേഷത, അവിടെ ലഭ്യമായ ഇതര വിഭവശേഷി എന്നിവ കൂടി ആധാരമാക്കിയാണ് നിർദേശങ്ങൾ നൽകുന്നത്.
റിവിൻ കൃഷി ആപ്പിലൂടെ നിലമൊരുക്കുന്നത് മുതൽ വിളവെടുക്കുന്നത് വരെയുള്ള വിവരങ്ങൾ കൃത്യമായി ഫോണിലൂടെ ആസൂത്രണം ചെയ്യാൻ സാധിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]