പുൽപള്ളി ∙ വനയോരഗ്രാമമായ ചേകാടിയിൽ നെല്ല് ചുവടുറയ്ക്കുംമുൻപെ കാട്ടാനശല്യം. കഴിഞ്ഞ ദിവസങ്ങളിൽ വിലങ്ങാടിപാടത്ത് ശിവപ്രസാദ്, വിലങ്ങാടി പ്രേംജി, ഐരാടി തങ്കമണി, ബാവലി അയ്യപ്പൻ എന്നിവരുടെ പാടത്ത് ആനകൾ നെൽകൃഷി നശിപ്പിച്ചു.
വിലങ്ങാടി വനാതിർത്തിയിൽ താൽക്കാലികമായി നിർമിച്ചവേലി തകർത്താണ് ആന പാടത്തിറങ്ങിയത്. വിലങ്ങാടി മുതൽ പന്നിക്കൽവരെ പുഴയോരത്തുകൂടി ഫലപ്രദമായ വേലിനിർമിക്കുക മാത്രമാണ് പോംവഴിയെന്ന് കർഷകർ പറയുന്നു.
പാതിരി, ബാവലി വനമേഖലയിലെ ആനകളപ്പാടെ ഇപ്പോൾ കബനിക്കരയിലാണുള്ളത്.
തീറ്റയും വെള്ളവും സുലഭമായതിനാൽ ഇവ വെട്ടത്തൂർ ഭാഗത്തുമേഞ്ഞുനടക്കുന്നു. ചേകാടി പ്രദേശത്തുനിന്നു തുരത്തുന്ന ആനകൾ കബനികടന്ന് ബാവലി ഭാഗത്തേക്കും അവിടെനിന്ന് ഇവിടേക്കും കടന്നുവരുന്നു.
പുഴയോരത്താകമാനം ശക്തമായ പ്രതിരോധ സംവിധാനമുണ്ടാക്കിയാൽ ഈപോക്കുവരവ് ഒഴിവാക്കാനാവും. ജനകീയ സഹകരണത്തോടെ വനംവകുപ്പ് കഴിഞ്ഞദിവസം തോണിക്കടവ്, കളദൂർഭാഗത്ത് വേലിനിർമിച്ചിരുന്നു.
ഇതിനുപുറമെ കാവലിനു കൂടുതൽ വാച്ചർമാരെ നിയമിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കർഷകർ സ്വന്തം നിലയ്ക്ക് പാടത്ത് കാവലൊരുക്കിതുടങ്ങി.
ഇനി കൊയ്തുകഴിയുംവരെ വന്യമൃഗഭീഷണിയിലാണ് വയനാടിന്റെ നെൽഗ്രാമം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]