കോഴിക്കോട് ∙ സിപിഎം മുൻ ജില്ലാ കമ്മിറ്റി മെമ്പറും ദീർഘകാലം കുന്നുമ്മൽ ഏരിയ സെക്രട്ടറിയുമായിരുന്ന കെ.കൃഷ്ണൻ അന്തരിച്ചു. കർഷക തൊഴിലാളി ജില്ലാ കമ്മിറ്റി മെമ്പർ, കക്കട്ട് റൂറൽ കോഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ്, റബ്കോ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കുന്നുമ്മൽ ഏരിയയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്ന പ്രവർത്തകനും തേട്ടക്കാട് സമര നായകനുമായിരുന്നു. മൃതദേഹം രാവിലെ 9 മുതൽ 12 വരെ തൊട്ടിൽ പാലത്ത് പൊതുദർശനത്തിനു വയ്ക്കും.
ശേഷം വൈകിട്ട് 4ന് തൊട്ടിൽ പാലം മൂന്നാംകൈയിലെ വീട്ടുവളപ്പിൽ സംസ്കാരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]