ആയുർവേദ മെഡിക്കൽ ക്യാംപ് ഇന്ന്
ചെങ്ങന്നൂർ ∙ റോട്ടറി ക്ലബ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഏരിയ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാംപും ബോധവൽക്കരണ ക്ലാസും ഇന്നു 10നു റോട്ടറി കമ്യൂണിറ്റി ഹാളിൽ നടക്കും. ആയുർവേദ ചികിത്സാരീതികളെയും ആരോഗ്യമുറകളെയും കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും സൗജന്യ മരുന്നുവിതരണവും മെഡിക്കൽ പരിശോധനകളും നടക്കും.
പരിപാടിക്കു റോട്ടറി ക്ലബ് പ്രസിഡന്റ് ജേക്കബ് ഫിലിപ്പ്, സെക്രട്ടറി ബിജു മാത്യു കുറ്റിക്കാട്ട്, എഎംഎഐ ചെങ്ങന്നൂർ പ്രസിഡന്റ് ഡോ. ദിപു ദിവാകർ, സെക്രട്ടറി ഡോ.
ഗീതു അഭിജിത്ത് എന്നിവർ നേതൃത്വം നൽകും. ഫോൺ: 7025095013.
മെഗാ മെഡിക്കൽ ക്യാംപ് ഇന്ന്
ചെന്നിത്തല ∙ സേവാഭാരതി ചെന്നിത്തല, ഡോ.
കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് ഇന്ന് 9നു ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂളിൽ നടക്കും. ഹൃദയം, നാഡി, അസ്ഥി, കാഴ്ച, ഉദര,മൂത്രാശയ രോഗങ്ങൾക്കും പരിശോധനയുണ്ടാകും.
സൗജന്യ ബേസിക് ലബോറട്ടറി പരിശോധന, ലഭ്യമായ മരുന്നുകളുടെ സൗജന്യ വിതരണവും നടക്കും. അസിസ്റ്റന്റ് സർജൻ ഡോ.ആർ.ഹരികുമാർ ഉദ്ഘാടനം ചെയ്യും.
സേവാഭാരതി പ്രസിഡന്റ്, വിഷ്ണു നമ്പൂതിരി അധ്യക്ഷനാകും. വിവരങ്ങൾക്ക് 9447432182, 9421337881.
ഗെസ്റ്റ് അധ്യാപക ഒഴിവ്
ചേർത്തല ∙ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഇംഗ്ലിഷ് ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്.
സെറ്റ് യോഗ്യത നിർബന്ധമാണ്. അപേക്ഷകർ 20ന് മുൻപ് ഓഫിസിൽ അപേക്ഷ നൽകണം. 9037534230.
പട്ടയ വിതരണം ഇന്ന്
ആലപ്പുഴ∙ അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവം ഉദ്ഘാടനവും ആലപ്പുഴ പടിഞ്ഞാറ് സ്മാർട്ട് വില്ലേജ് ഓഫിസ് തറക്കല്ലിടലും പട്ടയ വിതരണവും ഇന്ന് മന്ത്രി കെ.രാജൻ നിർവഹിക്കും.
വൈകിട്ട് മൂന്നിന് വലിയകുളം ജംക്ഷനിൽ നടക്കുന്ന ചടങ്ങിൽ എച്ച്.സലാം എംഎൽഎ അധ്യക്ഷനാകും. കെ.സി.വേണുഗോപാൽ എംപി മുഖ്യാതിഥിയാകും.
അമ്പലപ്പുഴ മണ്ഡലത്തിലെ 14 കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്യുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]