ഗാസ സിറ്റി∙
മധ്യസ്ഥതയിൽ
ഹമാസും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതോടെ ഗാസയിലേക്ക് തിരിച്ചെത്തുകയാണ് ആയിരങ്ങൾ. കാൽനടയായും വാഹനങ്ങളിലായും ജനം താമസമേഖലകളിലേക്ക് തിരികെ എത്തുകയാണ്.
ഇസ്രായേൽ ആക്രമണത്തിൽ ആകെ തകർന്ന ഗാസയിൽ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് തിരികെയെത്തുന്നത്. അതേസമയം, ധാരണപ്രകാരമുള്ള ബന്ദികളുടെ കൈമാറ്റം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗാസയിൽ ഭൂരിഭാഗം കെട്ടിടങ്ങളും തകർന്ന് വാസയോഗ്യമല്ലാത്ത നിലയിലാണ്.
എങ്ങും തകർന്ന അവശിഷ്ടങ്ങളും കോൺക്രീറ്റ് കൂമ്പാരവുമാണ്. അതേസമയം, ഗാസയിലേക്ക് കൂടുതൽ സഹായം എത്തിത്തുടങ്ങും.
ഞായറാഴ്ച മുതൽ കൂടുതൽ സഹായവാഹനങ്ങൾ കടത്തിവിടാൻ ഇസ്രായേൽ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജീവിച്ചിരിക്കുന്നുവെന്ന് കരുതുന്ന 20 ബന്ദികളെയും കൊല്ലപ്പെട്ട
28 ബന്ദികളുടെ ശരീരവുമാണ് ഹമാസ് ഇസ്രായേലിന് കൈമാറേണ്ടത്. പകരം ഇസ്രായേലി ജയിലിൽ കഴിയുന്ന പാലസ്തീനികളെ മോചിപ്പിക്കും.
ഇന്ന് ഈജിപ്തിൽ അന്തിമ സമാധാനക്കരാർ ഒപ്പുവയ്ക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൂടാതെ യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറും ചടങ്ങിൽ പങ്കെടുക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]