പുതുപ്പള്ളി ∙ കാവാലച്ചിറ മഞ്ഞാക്കിൽ അന്നമ്മ ജോസഫിന് ജീവിതത്തിലേക്കു മടങ്ങിവരണമെങ്കിൽ സുമനസുകൾ കനിയണം. ബ്രെസ്റ്റ് കാൻസറിനെ തുടർന്ന് 13 വർഷമായി ചികിത്സയിൽ കഴിയുകയാണ് പുതുപ്പള്ളി പഞ്ചായത്തിലെ 9–ാം വാർഡിലെ മഞ്ഞാക്കിയിൽ വീട്ടിൽ അന്നമ്മ.
ഒപ്പം മാനസിക വെല്ലുവിളികളും മൈസ്റ്റിന രോഗവും പിടിപെട്ടു. ഇതിനിടയിൽ കിഡ്നി രോഗത്തെ തുടർന്നു 2014ൽ മൂത്ത മകളും, കരൾ രോഗവും അതോടൊപ്പം സ്ട്രോക്കും വന്നതോടെ ചികിത്സയിലിരിക്കെ രണ്ടു മാസം മുൻപ് ഭർത്താവ് ജോസഫും മരണത്തിന് കീഴടങ്ങി.
ഇളയമകൻ മാത്യു എം.ജോസഫിന്റെ സംരക്ഷണയിലാണ് അന്നമ്മ കഴിയുന്നത്.
കൂലിപ്പണിയെടുത്തു ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് മാത്യുവിനുള്ളത്. രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് മാത്യുവിന്റേത്.
പിതാവിന്റെയും അമ്മയുടെ ചികിത്സ നടത്തിയിരുന്നത് അയൽവാസികളിൽ നിന്നും കടം വാങ്ങിയും വായ്പ വാങ്ങിയുമാണ്. എന്നാൽ ഇരട്ടി പ്രഹരമെന്ന നിലയിൽ പണി തീരാത്ത കിടപ്പാടം സഹകരണബാങ്ക് കൊണ്ടുപോകുന്ന സ്ഥിതിയിലാണ്.
അന്നമ്മയുടെ ചികിത്സയുടെ ഭാഗമായുള്ള മരുന്നുകൾ വാങ്ങുന്നതിന് മാസം നല്ലൊരു തുക ചെലവാകുന്നു. ഇത് വീണ്ടും കടത്തിലേക്കു തള്ളിവിടുകയാണ്.
ബാങ്കുകാർ കിടപ്പാടം കൊണ്ടുപോയാൽ വയ്യാത്ത അമ്മയെയും കൂട്ടി തെരുവിലിറങ്ങേണ്ടി വരുമോയെന്നും ഒപ്പം ചികിത്സ മുടങ്ങുമോയെന്നുമാണ് കുടുംബത്തിന്റെ ആശങ്ക. അന്നമ്മയുടെ സഹായത്തിനായി എസ്ബിഐ മീനടം ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
അക്കൗണ്ട് നമ്പർ: 67377507548 ഐഎഫ്എസ്സി: SBIN0070485 ബാങ്ക് അക്കൗണ്ട് ഉടമയുടെ പേര്: അന്നമ്മ ജോസഫ് ജിപേ നമ്പർ: 8129720016
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]