പാലാ ∙ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോക മാനസികാരോഗ്യ ദിനം വിവിധ പരിപാടികളോടെ നടത്തി. സെൻട്രൽ ട്രാവൻകൂർ സൈക്യാട്രിക് സൊസൈറ്റി, മാർ സ്ലീവാ കോളജ് ഓഫ് നഴ്സിങ്, സെന്റ് തോമസ് കോളജ് പാലായിലെ സൈക്കോളജി വിഭാഗം എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി.
ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ.
ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും ഏവരും കാത്തുസൂക്ഷിക്കണമെന്നു അദ്ദേഹം പറഞ്ഞു.
സൈക്യാട്രി വിഭാഗം കൺസൾട്ടന്റും കോഓർഡിനേറ്ററുമായ ഡോ.
ടിജോ ഐവാൻ ജോൺ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ. പൗളിൻ ബാബു എന്നിവർ പ്രസംഗിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയിലും സെന്റ് തോമസ് കോളജിലും ചേർപ്പുങ്കൽ മാർ സ്ലീവാ കോളജ് ഓഫ് നഴ്സിങ്ങിലും ബോധവൽകരണ പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രി ആയുഷ് വിഭാഗം ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ റവ.
ഫാ. മാത്യു ചേന്നാട്ട്, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ഡോ.
എയ്ഞ്ചൽ തോമസ്, ഡോ. സിസ്റ്റർ ജൂലി എലിസബത്ത്, സൈക്യാട്രിക് സോഷ്യൽ വർക്കർ സ്റ്റെഫി ജോസഫ്, സൈക്യാട്രി വിഭാഗത്തിലെ ഡോ.
ഷെറിൻ, ഡോ. നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]