ചങ്ങനാശേരി ∙ കെട്ടിടത്തിന്റെ ഇടനാഴിയിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചു. സമീപവാസികളായ വ്യാപാരികൾ ബക്കറ്റിൽ വെള്ളം കോരിയൊഴിച്ചു തീയണച്ചതു മൂലം വൻദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് 5.30ന് കെഎസ്ആർടിസി ജംക്ഷനിലുള്ള കെട്ടിടത്തിന്റെ അടഞ്ഞുകിടന്ന ഇടനാഴിയിലാണ് തീ പടർന്നത്. തുടർന്ന് അഗ്നിരക്ഷാസേന എത്തി തീ പൂർണമായും അണച്ചു.
പൊലീസും സ്ഥലത്തെത്തിയിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നിയാസ്, ഗിരീഷ് കൃഷ്ണൻ, അഭിലാഷ്, വിജേഷ്, അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]