പുനലൂർ ∙ കേരള സർവകലാശാലയിലെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രീനാരായണ കോളജിൽ വിജയിച്ച എസ്എഫ്ഐ ആഹ്ലാദപ്രകടനത്തിനു മുന്നിൽ പിടിച്ചത് പി.എസ്.സുപാൽ എംഎൽഎയ്ക്കെതിരെ വാചകങ്ങൾ ഉള്ള എസ്എഫ്ഐ ബാനർ. ‘സുപാൽ അടവു പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററുടെ പ്രസ്ഥാനമാണ് എസ്എഫ്ഐ’ എന്ന പ്രധാന തലക്കെട്ടും ‘ആളറിഞ്ഞ് കളിക്കണ്ടേ എംഎൽഎ സാറേ…’ എന്ന അടിക്കുറിപ്പും ആണു ബാനറിൽ ഉണ്ടായിരുന്നത്.
ഇതുമായി പുനലൂർ എസ്എൻ കോളജിൽ നിന്നു പട്ടണം ചുറ്റി എസ്എഫ്ഐ പ്രവർത്തകർ പ്രകടനം നടത്തി.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോളജ് യൂണിയൻ ഭരണം, പുനലൂർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പു പ്രവർത്തനത്തെയും പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ നിലപാടുകളെയും അതിജീവിച്ചാണ് എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചത് എന്ന് എസ്എഫ്ഐ പുനലൂർ ഏരിയ പ്രസിഡന്റ് ജുനൈദ്, സെക്രട്ടറി ആരോമൽ എന്നിവർ അവകാശപ്പെട്ടു.
യൂണിയൻ തിരഞ്ഞെടുപ്പിൽ സിപിഐ ജില്ലാ സെക്രട്ടറി കൂടിയായ എംഎൽഎ ഇടപെട്ടുവെന്ന് ആരോപിച്ചാണ് ബാനറിൽ സുപാലിന്റെ പേര് എഴുതിയത്.
ഭാരവാഹികളായി വേദ വിനോദ് (ചെയ.), വി.ജി.അഭിരാമി (വൈസ് ചെയ.) എസ്.എ.അരുൺ (ജന. സെക്ര.), എസ്.അഭിജിത്ത്, ആർ.എസ്.അതുൽ (സർവകലാശാല യൂണിയൻ കൗൺ.), പ്രവീണ (മാഗസിൻ എഡി.), ദേവു പ്രദീപ് (ആർട്സ് ക്ലബ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]