കൊല്ലപ്പള്ളി ∙ ടൗണിലെ പഞ്ചായത്ത് വെയ്റ്റിങ് ഷെഡും സമീപവും സാമൂഹിക വിരുദ്ധരുടെ താവളമായതായി പരാതി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോടു ചേർന്ന് പഞ്ചായത്ത് കെട്ടിടത്തിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്.
ടൗണിന്റെ ഹൃദയ ഭാഗമായ ഇവിടെ അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. വൈകിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹിക വിരുദ്ധർ കയ്യടക്കുകയാണ്. ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ പുറത്തു നിൽക്കേണ്ട
സ്ഥിതിയാണ്. ബസ് കാത്തു നിൽക്കുന്നവരോട് അപമര്യാദയായി പെരുമാറുന്നതായും അസഭ്യ വർഷം പതിവാണെന്നും പരാതിയുണ്ട്.പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വ്യാപാരികളും ഏറെ ബുദ്ധിമുട്ടുകയാണ്.
ഇവർക്ക് കച്ചവടം നടത്താൻ പോലും കഴിയുന്നില്ല. ഇതു സംബന്ധിച്ച് അധികൃതർക്ക് പല തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]