കോലഞ്ചേരി∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ വടയമ്പാടി എസ്എൻഡിപി ശാഖാ മന്ദിരത്തിനും ആനക്കോട് വളവിനും ഇടയിൽ പത്താംമൈലിൽ 100 മീറ്റർ ദൂരത്തിൽ പതിവായി ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. മാസത്തിൽ നാലും അഞ്ചും തവണയാണ് ഇവിടെ പൈപ്പ് പൊട്ടുന്നത്.
ജല അതോറിറ്റിയുടെ ചൂണ്ടി സെക്ഷൻ പരിധിയിലുള്ള സ്ഥലമാണിത്. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും റോഡ് തകർന്നു കുഴിയാകുകയാണ്.
പൈപ്പ് രണ്ടു മൂന്നു ദിവസത്തിനകം നന്നാക്കുമെങ്കിലും റോഡ് പൂർണതോതിൽ നന്നാക്കുന്നില്ല. കുഴികളിൽ മെറ്റൽ വിരിച്ചിട്ടാൽ മാസങ്ങൾ കഴിഞ്ഞാണ് ടാറിങ് നടത്തുന്നത്.
കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടി പൂർണമായി തകർന്ന റോഡിലൂടെയാണ് ഇപ്പോൾ വണ്ടികൾ പോകുന്നത്. ഭാരവണ്ടികൾ പോകുമ്പോൾ റോഡ് കുഴിയാകുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ പൈപ്പാണ് അടിക്കടി പൊട്ടുന്നത്.
പൂതൃക്ക, ഐക്കരനാട് പഞ്ചായത്ത് പ്രദേശങ്ങളിലെ ശുദ്ധജല വിതരണവും ഇതുമൂലം പലപ്പോഴും തടസ്സപ്പെടുന്നു.
കോലഞ്ചേരി ടൗണിൽ ജലക്ഷാമത്തിന് ഇതു കാരണമാകുന്നു. പൈപ്പ് പൊട്ടുന്നതും നന്നാക്കുന്നതും ചിലർക്ക് കൊയ്ത്താണ്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ ചൂണ്ടി സെക്ഷൻ പരിധിയിൽ അറ്റകുറ്റ പണികൾക്കായി 1.94കോടി രൂപയാണ് ചെലവഴിച്ചത്. 1015 ഇടത്ത് ചോർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിവരാവകാശ പ്രവർത്തകനായ കെ.
ഗോവിന്ദൻ നമ്പൂതിരിക്ക് ജല അതോറിറ്റി നൽകിയ മറുപടിയിൽ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]