കടമ്പഴിപ്പുറം ∙ കടമ്പഴിപ്പുറം ഗവ.യുപി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചെർപ്പുളശ്ശേരി ഉപജില്ലാ കായികമേള സമാപിച്ചു. 259 പോയിന്റ് നേടി കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യന്മാരായി.
209 പോയിന്റ് നേടിയ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ ആണ് രണ്ടാം സ്ഥാനത്ത്. സീനിയർ വിഭാഗത്തിൽ കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും (136 പോയിന്റ്) ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും (92 പോയിന്റ്) നേടി.
ജൂനിയർ വിഭാഗത്തിൽ 99 പോയിന്റ് നേടി കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതും കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂൾ, ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ എന്നിവർ 80 പോയിന്റ് വീതം നേടി രണ്ടാമതും എത്തി. സബ് ജൂനിയർ വിഭാഗത്തിൽ കടമ്പഴിപ്പുറം ഹൈസ്കൂൾ ഒന്നാമതും (40 പോയിന്റ്) ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും (37 പോയിന്റ്) എത്തി.
യുപി വിഭാഗത്തിൽ കെഎയുപി സ്കൂൾ എളമ്പുലാശ്ശേരി 35 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി.
33 പോയിന്റ് നേടിയ ശ്രീകൃഷ്ണപുരം എയുപി സ്കൂൾ ആണ് രണ്ടാം സ്ഥാനത്ത്. യുപി കിഡ്ഡീസ് ഒന്നാം സ്ഥാനത്തു ശ്രീകൃഷ്ണപുരം എയുപി സ്കൂളും (28 പോയിന്റ്) രണ്ടാം സ്ഥാനത്ത് എളമ്പുലാശ്ശേരി കെഎയുപി സ്കൂളുമാണ് (24 പോയിന്റ്).
എൽപി വിഭാഗത്തിൽ മാങ്ങോട് എൽപി സ്കൂൾ (44 പോയിന്റ്) ഒന്നാമതെത്തി. രണ്ടാം സ്ഥാനം കരിമ്പുഴ എഎംഎൽപി സ്കൂൾ (22 പോയിന്റ്) നേടി.
ഹയർ സെക്കൻഡറി ഇല്ലാത്ത സ്കൂളുകളിൽ ഒന്നാമതെത്തിയത് കടമ്പഴിപ്പുറം ഹൈസ്കൂൾ ആണ്. ഉദ്ഘാടന ദിവസം നടന്ന മാർച്ച് പാസ്റ്റിലെ പ്രകടനത്തിന് എയുപി സ്കൂൾ അഴിയന്നൂർ ഒന്നാം സ്ഥാനം നേടി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം പി.മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാസ്തകുമാർ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ശ്രീലത കല്ലടി, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.ബാലകൃഷ്ണൻ, സി.നാരായണൻകുട്ടി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സുബ്രഹ്മണ്യൻ, വാർഡ് മെംബർമാരായ എം.വി.അനീഷ്, പി.കെ.സുരേഷ്ബാബു, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഇ.രാജൻ, ശ്രീകൃഷ്ണപുരം പൊലീസ് അസി.സബ് ഇൻസ്പെക്ടർ കെ.എ.അനിൽകുമാർ, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ എം.പി.ഗോപാലകൃഷ്ണൻ, കൺവീനർ പി.ഷാജി, ധനകാര്യ കമ്മിറ്റി കൺവീനർ സി.കെ.രജനി, ചെർപ്പുളശ്ശേരി ബിപിസി എൻ.പി.പ്രിയേഷ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]