കോളയാട് ∙ പെരുവ പാലയത്തുവയൽ ഗവ. യുപി സ്കൂൾ മുറ്റത്ത് വീണ്ടും കാട്ടുപോത്തിന്റെ കൂട്ടം എത്തി.
ഇന്നലെ വൈകുന്നേരത്തോടെയാണ് പത്തോളം വരുന്ന കാട്ടുപോത്തുകൾ സ്കൂളിന്റെ മുറ്റത്തെത്തിയത്. നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റും ഓടിക്കുകയായിരുന്നു.
സ്കൂൾ വിട്ടശേഷം കുട്ടികൾ വീട്ടിൽപോയ സമയമായതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
പൂർണമായും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്കൂൾ ആയിട്ടും യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് കണ്ണവം വനത്തിനകത്ത് സ്കൂൾ സ്ഥിതിചെയ്യുന്നത്.
മുൻപും കാട്ടുപോത്തുകൾ സ്കൂൾ മുറ്റത്തെത്തിയിട്ടുണ്ട്.
ചുറ്റുമതിൽ കെട്ടാൻപോലും അധികൃതർ തയാറായിട്ടില്ല. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 150 ഓളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. കണ്ണവം വനത്തിന്റെ ഭാഗമായ പെരുവയിൽ ആന, കാട്ടുപോത്ത്, പന്നി, വിഷപ്പാമ്പ്, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഉണ്ട്. ഇവയിൽ പുലി ഒഴികെ ബാക്കിയെല്ലാം സ്കൂളിന് സമീപംവരെ എത്താറുണ്ട്. പെരുവ വാർഡിൽ കാട്ടുപോത്ത് ശല്യം രൂക്ഷമാണ്.
കൂടാതെ മിക്ക പ്രദേശങ്ങളിലും കാട്ടാന ഇറങ്ങാറുണ്ട്. രക്ഷിതാക്കളും ഭയത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]