തിരുവനന്തപുരം ∙ കേരളത്തിലെ എയ്ഡഡ് സ്കൂൾ അനധ്യാപകർ നേരിടുന്ന പ്രശ്നങ്ങളെ യുഡിഎഫ് ഗൗരവമായി കാണുന്നതായും യുഡിഎഫ് അധികാരത്തിൽ വന്നാൽ മൂന്ന് മാസത്തിനുള്ളിൽ ഇതെല്ലാം പരിഹരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നുള്ള ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹയർസെക്കൻഡറി ലയനം അടക്കമുള്ള പ്രശ്നങ്ങളിൽ നിരവധി അനധ്യാപകരാണ് തെറ്റായ നിയമങ്ങളിൽ ബലിയാടാക്കപ്പെട്ടത്.
തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്ന അനധ്യാപകരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുക മാത്രമല്ല, അധിക ജോലി കൂടി അടിച്ചേൽപ്പിക്കുകയാണ് ഈ സർക്കാർ. അനധ്യാപകരുടെ സമരാവശ്യങ്ങൾ ന്യായവും നീതിയും ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി അനധ്യാപകർ പ്രതീകാത്മകമായി സ്ഥാപിച്ച മണിമുഴക്കി സമര കാഹളത്തിന് പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ചു. കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിനോജ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.
മുൻമന്ത്രി അനൂപ് ജേക്കബ്, എംഎൽഎമാരായ ടി.വി. ഇബ്രാഹിം, പി.
ഉബൈദുല്ല, നജീബ് കാന്തപുരം, എം.വിൻസെന്റ്, അഡ്വ. മാത്യു കുഴൽനാടൻ സംസ്ഥാന ഭാരവാഹികളായ അജി കുര്യൻ, സി.സി.ഷാജു, ഷഹീർ ജി.
അഹമ്മദ്, സിജി ചാക്കോ, കേശവദാസ്, ദീപു കുമാർ, ബഷീർ കാക്കിടിക്കൽ, സി.ജെ.മിനി, ഇമാനുവൽ വിൻസന്റ്, തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ ശരവണ കുമാർ, പ്രകാശ്, മുരളി മോഹൻ, ടി. ജോണി എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ അനധ്യാപ തസ്തികകളിൽ നിയമനം നടത്തുക, അനധികൃതമായി അനധ്യാപകരെ ജോലി ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കുക, ഡിഎ കുടിശിക പൂർണമായി നൽകുക, അധ്യാപക–വിദ്യാർഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങി 30 ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ മാർച്ച് നടത്തിയത്. സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നും ആരംഭിച്ച നിയമസഭാ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]