ഒമാനിലെ പ്രമുഖ ക്ഷീരോത്പാദകരായ മസൂൺ ഡയറി സംഘടിപ്പിച്ച ‘ഷോപ്പ് & വിൻ’ ഉപഭോക്തൃ പ്രചാരണ പരിപാടിക്ക് ഗംഭീര സമാപനം. ഒമാനിലെമ്പാടു നിന്നും ലക്ഷക്കണക്കിന് ഉപഭോക്താക്കൾ പങ്കാളികളായ മെഗാ ഷോപ്പിംഗ് കാമ്പെയ്നിന്റെ ഗ്രാൻഡ് ഫിനാലെ നറുക്കെടുപ്പ് മസ്കറ്റിലെ അവന്യൂസ് മാളിൽ വെച്ച് നടന്നു.
ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടന്ന നറുക്കെടുപ്പിൽ, ബമ്പർ സമ്മാനമായ ടൊയോട്ട പ്രാഡോ കാർ ബർഖ സ്വദേശിയായ അബ്ദുൽ ഗഫൂർ അൽ ബലൂഷി സ്വന്തമാക്കി.
പ്രശസ്ത ഒമാനി ടെലിവിഷൻ അവതാരകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുഹമ്മദ് അൽ മുഖൈനിയാണ് വിജയിയെ പ്രഖ്യാപിച്ചത്. ബമ്പർ സമ്മാനമായ ടൊയോട്ട
പ്രാഡോയ്ക്ക് പുറമേ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബുകൾ തുടങ്ങി ആകർഷകമായ മറ്റ് സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ വിജയികൾക്ക് നൽകി. മസൂൺ ഡയറി ചീഫ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഓഫീസർ അഹമ്മദ് അൽ ഗാഫ്രി, മാർക്കറ്റിംഗ് ഡയറക്ടർ നാദിയ നാസർ ശബത് അൽ ഹംസി എന്നിവർ വിജയിയെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
മസൂൺ ഡയറി ചീഫ് കൊമേഴ്സ്യൽ ഓഫീസർ രമേഷ് കുമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു. നറുക്കെടുപ്പിൽ പങ്കാളികളായത് ഇങ്ങനെ മെയ് 22-ന് ആരംഭിച്ച് സെപ്റ്റംബർ അവസാനം വരെ നീണ്ടുനിന്ന കാമ്പെയ്ൻ കാലയളവിൽ, രണ്ടോ അതിലധികമോ ഒമാനി റിയാലിന് മസൂൺ ഡയറി ഉൽപ്പന്നങ്ങൾ വാങ്ങിയ ശേഷം, ബില്ലിന്റെ ഫോട്ടോ ഒരു പ്രത്യേക വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയച്ചാണ് ഉപഭോക്താക്കൾ നറുക്കെടുപ്പിൽ പങ്കാളികളായത്.
ഒമാനിലെ ഏറ്റവും ജനപ്രീതിയുള്ള ക്ഷീരോത്പാദന ബ്രാൻഡുകളിലൊന്നായ മസൂൺ ഡയറി, പാൽ, തൈര്, ലസ്സി, ബട്ടർ മിൽക്ക്, പനീർ, ചീസ്, ക്രീം, ഐസ്ക്രീം തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ ആരോഗ്യപ്രദമായ നിരവധി ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കുന്നു.
വിപുലമായ വിതരണ ശൃംഖലയുടെയും ആധുനിക ഉത്പാദന സാങ്കേതികവിദ്യകളുടെയും പിൻബലത്തിലാണ് കമ്പനിയുടെ പ്രവർത്തനം. മികച്ച ഉപഭോക്തൃ സേവനം, വിശ്വാസ്യത ഉറപ്പാക്കുന്ന ഗുണമേന്മ, കൃത്യനിഷ്ഠ എന്നിവയാണ് മസൂൺ ഡയറിയെ വിപണിയിൽ വേറിട്ടുനിർത്തുന്നതെന്നും, ഇത് കമ്പനിക്ക് സുതാര്യതയും അംഗീകാരവും നേടിക്കൊടുക്കുന്നുവെന്നും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]