കൊച്ചി ∙ ദുബായ് ആതിഥ്യമൊരുക്കുന്ന ആഗോള ടെക് മേളയായ ‘ജൈടെക്സ് ഗ്ലോബൽ 2025’ ൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 28 ഐടി, ഐടിഇഎസ് കമ്പനികൾ. കേരള ഐടിയുടെയും കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെയും (ജിടെക്) നേതൃത്വത്തിലാണ് 28 കമ്പനികളുടെ പ്രതിനിധി സംഘം ജൈടെക്സിൽ പങ്കെടുക്കുന്നത്.
കമ്പനികൾ നൂതന ഉൽപന്നങ്ങളും സേവനങ്ങളും മേളയിൽ പ്രദർശിപ്പിക്കും.
13 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണു മേള. 180 ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖരും നിക്ഷേപകരും ഉപയോക്തൃ കമ്പനികളും ഒരുമിക്കുന്ന വേദി കേരളത്തിലെ ഐടി കമ്പനികൾക്കു വലിയ അവസരങ്ങളാണു തുറന്നിടുന്നതെന്നു ജിടെക് സെക്രട്ടറി വി.
ശ്രീകുമാറും ജിടെക് ബിസിനസ് ഡവലപ്മെന്റ് ഫോക്കസ് ഗ്രൂപ്പ് കൺവീനർ മനു മാധവനും പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് x.com/GITEX_GLOBALൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]