വൈക്കം ∙ അക്കരപ്പാടം പാലത്തിൽനിന്നും പുഴയിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം പാർത്ഥശേരി പ്രതാപന്റെ മകൾ പൂജ പി.
പ്രതാപാണ് ( 17 ) മരിച്ചത്. അഗ്നിരക്ഷാ സേന ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ അക്കരപ്പാടം പാലത്തിന്റെ തെക്കുഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടത്ത് രാവിലെ 10.മണിയോടെയാണ് സംഭവം.
പുതിയ പാലത്തിലൂടെ കുറെ സമയം ഫോൺ ചെയ്തു നടന്ന വിദ്യാർഥിനി, പിന്നീട് പാലത്തിന്റെ കൈവരിയിൽ നിന്നും മൂവാറ്റുപുഴയാറിലേക്ക് എടുത്ത് ചാടുകയായിരുന്നു. കുലശേഖരമംഗലം കൂട്ടുമ്മേൽ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥിനിയാണ് പൂജ.
പുഴയുടെ വളരെ ആഴമുള്ള ഭാഗമാണ് ഇവിടം.
സ്കൂൾ ബാഗും ധരിച്ചിരുന്ന ചെരുപ്പും കരയിൽ ഊരിവച്ച നിലയിൽ കണ്ടെത്തി. കുട്ടി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് രക്ഷകർത്താവിന്റെ ഫോണിലേക്ക് ആബ്സെൻസ് മെസ്സേജ് അയച്ചിരുന്നു.വൈക്കം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം.
പവിത്രന്റെ നേതൃത്വത്തിൽ വൈക്കം, കോട്ടയം, കടുത്തുരുത്തി ഫയർസ്റ്റേഷൻ നിന്നെത്തിയ സ്കൂബ ടീം ആണ് ഒന്നരമണിക്കൂർ പുഴയിൽ തിരച്ചിൽ നടത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]