അധ്യാപക ഒഴിവ്:
കൊല്ലം∙ മയ്യനാട് വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ബയോളജി, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്.
ഇന്റർവ്യൂ13ന് രാവിലെ 11 മുതൽ. ഓയൂർ ∙ വാക്കനാട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മലയാളം തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം 13ന് രാവിലെ 11ന് സ്കൂളിൽ. അഞ്ചൽ ∙ നെട്ടയം ഗവ.
ഹൈസ്കൂളിൽ മലയാളം അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ ഇന്നു 11നു നടക്കും .
ഓൺലൈനായി അപേക്ഷിക്കാം
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ യുജി, പിജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി 10 വരെ അപേക്ഷിക്കാം. 16 യുജി, 12 പിജി പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
6 പ്രോഗ്രാമുകൾ 4 വർഷ ബിരുദ ഘടനയിൽ ആണ്. സംസ്ഥാന സാക്ഷരതാ മിഷന്റെ ‘സാക്ഷരതയിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക്’ എന്ന തുടർ വിദ്യാഭ്യാസ പദ്ധതിയിൽക്കൂടിയും അഡ്മിഷൻ എടുക്കാം.
ഇതിനായി ജില്ലാ സാക്ഷരതാ മിഷൻ ഓഫിസുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് – www.sgou.ac.in.
ഫോൺ: 0474 2966841, 9188909901, 9188909902, 9188909903.
റജിസ്ട്രേഷൻ ഡ്രൈവ് 15 വരെ
കുണ്ടറ∙ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക തസ്തികകളിൽ ഭിന്നശേഷി സംവരണം ലഭിക്കുന്നതിന് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കുന്ന റജിസ്ട്രേഷൻ ഡ്രൈവിൽ 15 വരെ റജിസ്റ്റർ ചെയ്യാമെന്ന് എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.
‘ക്വിസത്തോൺ 2025’
കൊല്ലം ∙ കൊല്ലം പ്രഫഷനൽ ചാപ്റ്റർ സംഘടിപ്പിക്കുന്ന മെഗാ കൊമേഴ്സ് ക്വിസ് മത്സരം ‘ക്വിസത്തോൺ 2025’ 11, 12, 19, 20 തീയതികളിൽ 4 കേന്ദ്രങ്ങളിൽ നടക്കും. പ്ലസ്ടു കൊമേഴ്സ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരത്തിൽ ഒരു സ്കൂളിൽ നിന്നു 2 പേരടങ്ങുന്ന ഒരു ടീമിനു പങ്കെടുക്കാം.
11നു കൊട്ടാരക്കര, 12നു കായംകുളം, 19ന് ആറ്റിങ്ങൽ, 20ന് കൊല്ലം എന്നിവിടങ്ങളിൽ പ്രാഥമിക ഘട്ട മത്സരങ്ങൾ നടക്കും.
26ന് കൊല്ലം പ്രഫഷനൽ ചാപ്റ്ററിൽ നടക്കുന്ന ഫൈനലിൽ വിജയിക്കുന്ന സ്കൂളുകൾക്കു ട്രോഫിയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു 30000, 20000, 10000 രൂപ വീതം കാഷ് പ്രൈസും നൽകും. കൂടാതെ, മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കു സിഎ, സിഎംഎ തുടങ്ങിയ പ്രഫഷനൽ കോഴ്സുകളുടെ ഉപരിപഠനത്തിനായി 20 ലക്ഷത്തിൽപരം രൂപയുടെ വിവിധ തലത്തിലുള്ള സ്കോളർഷിപ് ആനുകൂല്യങ്ങളും ലഭിക്കും.
9447744029.
ദിശ മിനി എക്സ്പോ ഈസ്റ്റ് ഗവ.സ്കൂളിൽ
അഞ്ചൽ ∙ പുനലൂർ വിദ്യാഭ്യാസ ജില്ല ദിശ മിനി എക്സ്പോ നാളെയും മറ്റന്നാളും ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 36 സ്റ്റാളുകളിലായി സെമിനാറുകൾ, കരിയർ കൗൺസലിങ് തുടങ്ങി ഒട്ടേറെ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത് .
വിദ്യാർഥികളെ ആദരിക്കുന്നു
പരവൂർ∙ പരവൂർ നഗരസഭ 2024–2025 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് അല്ലെങ്കിൽ എ1, ഡിഗ്രി, പിജി, ബിടെക്, എംടെക് എന്നിവയിൽ പഠിച്ച സ്ഥാപനത്തിൽ 1 മുതൽ 3 വരെ റാങ്ക് നേടിയവർ, എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിച്ച്എംഎസ്, ഏവിയേഷൻ, പിഎച്ച്ഡി. ബിവിഎസ്സി കോഴ്സുകൾ പാസായവർ എന്നിവർക്ക് അപേക്ഷിക്കാം.
യോഗ്യത ഉള്ളവർ ആധാർ, പാസ് സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് തുടങ്ങിയവ നഗരസഭ ഓഫിസിൽ സമർപ്പിക്കണം. 7907209005, 8921116218.
വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും അനുമോദനം നാളെ
ചവറ ∙ നിയോജകമണ്ഡലത്തിൽ നിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും 100% വിജയം നേടിയ സ്കൂളുകളെയും എൻ.വിജയൻ പിള്ള ഫൗണ്ടേഷൻ അനുമോദിക്കും.
11ന് വൈകിട്ട് 3നു നീണ്ടകര പരിമണം ദുർഗാഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലാണു ചടങ്ങു നടത്തുക. സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. കവി ബിജു ബാലകൃഷ്ണൻ പ്രഭാഷണം നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് കെ.രാജീവൻ അധ്യക്ഷനാകും.
ആരോഗ്യ സംരക്ഷണ സെമിനാർ 12ന്
കരുനാഗപ്പള്ളി ∙ വായുസേനയിൽ നിന്നു വിരമിച്ചവരുടെ സംഘടനയായ എയർഫോഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 12നു വൈകിട്ട് 4ന് ആരോഗ്യ സംരക്ഷണ സെമിനാർ നടത്തും. സംഘടനയുടെ കരുനാഗപ്പള്ളിയിലെ ആസ്ഥാന മന്ദിരത്തിൽ നടത്തുന്ന സെമിനാറിന് എക്സ് സർവീസ്മെൻ ഹെൽത്ത് കോൺട്രിബ്യുട്ടറി സ്കീം (ഇസിഎച്ച്എസ്) ജില്ലാ ഓഫിസർ ലഫ്.
കേണൽ (റിട്ട.) മധുകൃഷ്ണൻ നേതൃത്വം നൽകും. എയർഫോഴ്സിൽ നിന്നു വിരമിച്ച എല്ലാ ഇസിഎച്ച്എസ് ഗുണഭോക്താക്കൾക്കും കുടുംബാംഗങ്ങൾക്കും സെമിനാറിൽ പങ്കെടുക്കാമെന്നു സെക്രട്ടറി എസ്.സുരേന്ദ്രൻ പിള്ള അറിയിച്ചു.
രക്തദാന ക്യാംപ്
പുത്തൂർ ∙ കുളക്കട
ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെയും പുനലൂർ താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള ‘ജീവദ്യുതി- പോൾ ബ്ലഡ്’ രക്തദാന ക്യാംപ് ഇന്നു രാവിലെ 9ന് കുളക്കട സ്കൂളിൽ കൊല്ലം റൂറൽ എസ്പി ടി.കെ.വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് ആർ.രാജേഷ് അധ്യക്ഷത വഹിക്കും.
9400445542 .
‘ശാസ്ത്രീയ പശുപരിപാലനം’ പരിശീലനം
കൊല്ലം∙ ഓച്ചിറ ക്ഷീരോൽപന്ന നിർമാണ-പരിശീലന വികസനകേന്ദ്രത്തിൽ 21 മുതൽ 25 വരെ ‘ശാസ്ത്രീയ പശുപരിപാലനം’ വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തിലോ ആലപ്പുഴ, കൊല്ലം ഡപ്യൂട്ടി ഡയറക്ടർ, അതത് ബ്ലോക്ക് ക്ഷീര വികസന ഓഫിസർമാർ മുഖേനയോ റജിസ്റ്റർ ചെയ്യാം. 18ന് വൈകിട്ട് അഞ്ചിനകം 8089391209, 0476 2698550 നമ്പറുകളിൽ റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ ഫീസ് 20 രൂപ.
ബ്രേക്ക് ഫാസ്റ്റ് പ്രയർ
കൊല്ലം ∙ വൈഎംസിഎ റിലീജിയസ് കമ്മിറ്റി 11ന് രാവിലെ 8 ന് സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് കത്തീഡ്രലിൽ ബ്രേക്ക് ഫാസ്റ്റ് പ്രയർ നടത്തും. റവ.
പോൾ ഡേവിഡ് സന്ദേശം നൽകും.
അക്വാറ്റിക് സിലക്ഷൻ ട്രയൽസ് 12ന്
കൊല്ലം∙ സംസ്ഥാന മാസ്റ്റേഴ്സ് അക്വാറ്റിക് ചാംപ്യൻഷിപ്പിന് മുന്നോടിയായി ജില്ലാ അക്വാറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന സിലക്ഷൻ ട്രയൽസ് 12ന് രാവിലെ 8.30ന് ടികെഎം ഇന്റർനാഷനൽ അക്വാറ്റിക് സെന്ററിൽ നടക്കും. ഫോൺ: 9447491042, 8547238823.
കല്ലുംതാഴം റെയിൽവേ ഗേറ്റ് അടച്ചിടും
കൊല്ലം∙ പെരിനാട്– കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ ഇടയിലുള്ള കല്ലുതാഴം ലവൽക്രോസ് ഗേറ്റ് (നമ്പർ 77) നാളെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വൈദ്യുതി മുടക്കം
പള്ളിമുക്ക് ∙ ഐടിസി, വെസ്റ്റ് സൈഡ്, ട്രൻഡ്സ്, ഭരണിക്കാവ്, തമ്പുരാൻ മുക്ക്, കാഞ്ഞങ്ങാട്, അക്കരവിള എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെയും കുന്നത്താൻ വേളി, കുന്നത്താൻ വേളി മാർക്കറ്റ്, ആറ്റുകാൽ, കച്ചിക്കട
എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കടപ്പാക്കട
∙ കോയിക്കൽ, മംഗലശേരി, രണ്ടാംകുറ്റി, കെ.സി.മോഹനൻ, കാലായിൽ, കന്നിമേൽ ചേരി, രണ്ടാംകുറ്റി വില്ലേജ് ഓഫിസ് ഭാഗം, എസ്.വി ടാക്കീസ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]