സ്വർണത്തിന്റെ കുതിച്ചുപായൽ ഇപ്പോൾ സാധാരണക്കാരെയും സാമ്പത്തിക വിദഗധരെയും ഒരു പോലെ അമ്പരപ്പിക്കുന്നില്ല. വിലയിങ്ങനെ കുതിച്ചുകൊണ്ടേയിരിക്കും എന്ന തോന്നൽ അവർക്കിടയിൽ ശക്തമാകുന്നു.
ഇത് ശരി വച്ചുകൊണ്ട് ഇന്നും വില പുതിയ റെക്കോർഡിട്ടു. ഗ്രാമിന് 20 രൂപ വർധിച്ച് 11, 380 രൂപയായിരിക്കുന്നു, പവന് 160 രൂപ കുതിച്ചുയർന്ന് 91,040 രൂപയായി.
ഈ ആഴ്ച തുടങ്ങിയതിൽ പിന്നെ ഇനി സ്വർണ വിലയിൽ ഒരു തിരിച്ചു പോക്കില്ല എന്നു തോന്നലാണുളവാകുന്നത്.
രാവിലെ കുറിച്ച റെക്കോർഡ് ഉച്ചയ്ക്ക് തിരുത്തി മുന്നേറുകയെന്ന കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള ശീലവും തുടരുകയാണ്. ഇന്നലെ രാവിലെ ചരിത്രത്തിൽ ആദ്യമായി 90,000 രൂപ ഭേദിച്ച പവൻ രാവിലെയും ഉച്ചയ്ക്കുമായി 1,400 രൂപ ഉയർന്ന് 91,000ന് തൊട്ടടുത്തെത്തി.
90,880 രൂപയായിരുന്നു ഇന്നലെവില. 15 രൂപ വർധിച്ച് 9360 രൂപയാണ് 18 കാരറ്റിന്റെ ഇന്നത്തെ സ്വർണവില.
വെള്ളിവില ഗ്രാമിന് 1 രൂപ കൂടി 164 രൂപയിലെത്തി.
2008 ല് 1000 ഡോളറും 2011ൽ 2000 ഡോളറും 2021ൽ 3000 ഡോളറും മറികടന്നതിനുശേഷം ഇന്നലെയാണ് 4000 ഡോളർ മറികടന്നത്. 4000 കടന്നതോടെയുള്ള ലാഭമെടുക്കലിൽ രാജ്യാന്തര തലത്തിൽ ചെറിയ ഇടിവുണ്ടായങ്കിലും വില വീണ്ടും മുന്നേറുന്ന പ്രവണയാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനവും 3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു ലക്ഷത്തിന് അടുത്താണ് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ നൽകേണ്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

