കുഴൽമന്ദം ∙ കുത്തനൂർ- ആലത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുത്തനൂർ ചിറകോട് പാലത്തിൽ സമാന്തര പാതയുടെ മെറ്റലിങ് കഴിഞ്ഞു. ടാറിങ് കഴിഞ്ഞാലുടൻ ഗതാഗതത്തിനു തുറന്നു കൊടുക്കും.
നാലടി വ്യാസമുളള പൈപ്പുകൾ പാലത്തിന്റെ സമീപത്ത് തോട്ടിലെ വെള്ളം ഒഴുകി പോകുന്നതിനായി സ്ഥാപിച്ചശേഷം അതിനുമുകളിലൂടെയാണ് സമാന്തരപാത നിർമിച്ചിരിക്കുന്നത്.
2023 ജൂലൈ മുതൽ പാലത്തിന്റെ രണ്ടു തൂണുകൾക്ക് ബലക്ഷയം ഉണ്ടായിരുന്നു. ഇതു സംബന്ധിച്ചു മനോരമ വാർത്തയും നൽകിയിരുന്നു.
കുറച്ചു മാസം കഴിഞ്ഞതോടെ ശക്തമായ കാലവർഷത്തിൽ പാലത്തിന്റെ തൂണുകൾ മുക്കാൽ ഭാഗവും തകർന്നു. ഇതിനെത്തുടർന്നു ഈ റൂട്ടിലൂടെ നാലുചക്ര വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇതോടെ ചിറക്കോട് പാലത്തിലൂടെ സർവീസ് നടത്തിയിരുന്ന പാലക്കാട്-കുത്തനൂർ മുപ്പുഴ റൂട്ടിലെ നാലു ബസുകൾ ഓട്ടം നിർത്തിവച്ചു. കുത്തനൂരിൽ നിന്ന് ആലത്തൂരിലേയ്ക്കു പോകുന്നവർ കുളവൻമുക്ക് വഴിയോ അല്ലെങ്കിൽ മിൽറോഡ്, കോണിക്കുന്ന് മാറോണി വഴിയോ, പടപ്പനാൽ കമ്പിക്കോട് വലുപറമ്പ് വഴിയോ ആണ് നിലവിൽ യാത്ര ചെയ്യുന്നത്.
പാലം നിർമിക്കുന്നതിന് പി.പി.സുമോദ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടുകോടി രൂപ അനുവദിച്ചിരുന്നു.
അതിന്റെ പണി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സമാന്തരപാത നിർമിക്കുന്നത്. എന്നാൽ പഴയപാലം പൊളിച്ചുപണിയാൻ തുടങ്ങിയിരുന്നില്ല.
സമാന്തരപാത തുറന്നു കൊടുത്താലുടൻ പാലത്തിന്റെ പണി ആരംഭിക്കുമെന്ന് കുത്തനൂർ പഞ്ചായത്ത് അധ്യക്ഷൻ പി.ടി.സഹദേവൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

