ചമ്പക്കര ∙ വാഹനത്തിരക്കേറിയ കോട്ടയം – കോഴഞ്ചേരി റോഡിൽ തൊമ്മച്ചേരിയിലെ അപകട വളവ് നിവർത്തണമെന്ന് ആവശ്യം.
ഒരു വർഷത്തിനിടെ 2 പേർക്ക് ഈ വളവിൽ ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ക്ഷീരസംഘത്തിൽ പാലുമായി പോയ കർഷകൻ ബസിടിച്ച് മരിച്ചിരുന്നു.
ഒരു വർഷം മുൻപ് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ജീവൻ നഷ്ടമായിരുന്നു.
റോഡ് നിരന്നതാണ്; ഒപ്പം വളവും
∙ സംസ്ഥാന പാതയായ കോട്ടയം – കോഴഞ്ചേരി റോഡിലെ നിരപ്പുള്ള മേഖലയാണ്. ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ പലപ്പോഴും അമിത വേഗത്തിലാണ് പാഞ്ഞു വരുന്നത്.
ബസുകളുടെ മത്സരയോട്ടവും ഭീഷണിയാണ് . റോഡ് കുറുകെ കടക്കാൻ കഴിയാത്ത വിധം വാഹനത്തിരക്കാണ്.
‘ എൽ ’ ആകൃതിയിലുള്ള വളവിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ വാഹനങ്ങൾ തെന്നി മാറും. വലിയ വാഹനങ്ങളുടെ പിൻ ഭാഗം ക്ഷീരസംഘത്തിന്റെ സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.
3 തവണ ബസുകൾ കൂട്ടിയിടിച്ചു.
സുരക്ഷ ഒരുക്കണം
∙ റോഡ് സംസ്ഥാന പാതയായി നവീകരിച്ചപ്പോഴും വേണ്ടത്ര സുരക്ഷ ഒരുക്കിയിട്ടില്ല. അടുത്ത നവീകരണ സമയത്ത് വളവ് നിവർത്തണമെന്നാണു ആവശ്യം.
റോഡിന്റെ നടുവിലെ വര മാഞ്ഞു പോയിട്ട് കാലങ്ങളായി. ഒരു വർഷത്തിനിടെ ചെറുതും വലുതുമായി 12 അപകടങ്ങൾ ഇവിടെ ഉണ്ടായി.
മേഖലയിൽ വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും വളവിന് സമീപം റംപിൾ സ്ട്രിപ്പുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]