തൊടുപുഴ∙ ഗാന്ധിസ്ക്വയറിനു സമീപമുള്ള മുനിസിപ്പൽ മൈതാനത്തിനുള്ളിൽ കൂട്ടിയിട്ടിരുന്ന മാലിന്യം നീക്കി, പകരം മരം തടികൾ സൂക്ഷിക്കുന്ന സ്ഥലമാക്കി. ഒന്നല്ലെങ്കിൽ മറ്റൊന്ന്, തള്ളാനുള്ള കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് നിലവിൽ മൈതാനം.
നഗരത്തിലെ ഒട്ടേറെ പൊതുപരിപാടികൾക്കു വേദിയാകുന്ന മൈതാനത്തിന്റെ അവസ്ഥയാണിത്. മുൻപ് ഹരിതകർമ സേന നഗരത്തിൽനിന്നു നീക്കം ചെയ്യുന്ന കരിയിലകളും അജൈവ മാലിന്യങ്ങളും ഉൾപ്പെടെ ചാക്കിലാക്കി കൂട്ടിയിട്ടിരിക്കുന്നത് മൈതാനത്തിന് അകത്താണ്. പരിപാടികൾ നടക്കുന്ന സമയത്തുപോലും നഗരസഭാധികൃതർ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാറില്ലായിരുന്നു.
ഒടുവിൽ നീക്കം ചെയ്തപ്പോഴാണ് പകരം മരം തടികൾ വന്നത്. മൈതാനത്തിന് അകത്തുള്ള മരത്തിലെ മുറിച്ച ശിഖരങ്ങളാണിവ.
മാത്രമല്ല ഹരിതകർമസേനയുടെ മാലിന്യം ശേഖരിക്കുന്ന ഉന്തുവണ്ടികൾ ഉൾപ്പെടെ ഇവിടെയുണ്ട്. നഗരത്തിൽനിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനം ഇല്ലാത്തതു കൊണ്ടാണ് ഇവിടെ തള്ളുന്നതെന്നാണു അധികൃതരുടെ വിശദീകരണം. 2018ൽ ആണ് മൈതാനത്ത് സ്റ്റേജ് ഉൾപ്പെടെ കെട്ടി നവീകരിച്ചത്.
35 വർഷത്തെ പഴക്കമുള്ള മൈതാനത്തിന്റെ അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മൈതാനം വൃത്തിയാക്കി സൂക്ഷിക്കണമെന്നാണു ജനത്തിന്റെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

