ഇനി ഏതു വ്യക്തിയുടെ ഫോൺ നമ്പറിലേക്കും റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയായ ‘ഇ–റുപ്പി’ അയയ്ക്കാം. പണം സ്വീകരിക്കുന്ന വ്യക്തിക്ക് ‘ഇ–റുപ്പി’ വോലറ്റോ യുപിഐ ഐഡിയോ ബാങ്ക് അക്കൗണ്ടോ പോലും ആവശ്യമില്ല.
ഇതു സാധ്യമാക്കാനുള്ള ‘വോലറ്റ് ഓൺ ദ് ഗോ’ സൗകര്യം റിസർവ് ബാങ്ക് അവതരിപ്പിച്ചു. ഉദാഹരണത്തിന് ‘ഇ–റുപ്പി’ വോലറ്റുള്ള നിങ്ങൾക്ക് ടാക്സി ഡ്രൈവറുടെ ഫോൺ നമ്പർ ടൈപ് ചെയ്ത് പണമയയ്ക്കാം.
എസ്എംഎസ് ആയി ‘ഇ–റുപ്പി’ ലഭിക്കുന്ന ഡ്രൈവറുടെ ഫോണിൽ തനിയെ വോലറ്റ് സൃഷ്ടിക്കപ്പെടും.
ബാങ്ക് അക്കൗണ്ടിലേക്കു പോലും മാറ്റാതെ ഈ തുക ഡ്രൈവർക്ക് ഉപയോഗിക്കാനാകും. വിവിധ ബാങ്കുകൾ നൽകുന്ന ‘ഇ–റുപ്പി’ വോലറ്റുകൾ യുപിഐ ഭീം ആപ്പിൽ ഒരുമിച്ച് ലഭ്യമാക്കാനുള്ള സൗകര്യവും ആരംഭിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]