പെരുമ്പാവൂർ ∙ എംസി റോഡിൽ പുല്ലുവഴി ഡബിൾ പാലം ഉടൻ ഗതാഗതത്തിനു തുറക്കും. ശബരിമല തീർഥാടനം തുടങ്ങുന്നതിനു മുൻപ് പൂർണസജ്ജമാകും. അവസാന ഘട്ട
ബിഎം ആൻഡ് ബിസി ടാറിങ് ജോലികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പുല്ലുവഴി ഭാഗത്തുള്ള തായ്കരച്ചിറ പാലം 2 പ്രത്യേക പാലങ്ങളാണ്.
കെഎസ്ടിപി റോഡ് നിർമാണ സമയത്താണ് പഴയ പാലം നിലനിർത്തി പുതിയത് നിർമിച്ചത്. പഴയ പാലത്തിന് ഉയരം കുറവായതിനാൽ അപകടങ്ങൾ പതിവായിരുന്നു. ഇതിനെ തുടർന്നാണ് 2 പാലങ്ങളും ചേർത്ത് ഒറ്റപ്പാലമാക്കി പുനർ നിർമിച്ചത്.
2 കോടി രൂപ അനുവദിച്ച് പദ്ധതി 6 മാസം കൊണ്ട് പൂർത്തിയാക്കി. ശബരിമല തീർഥാടകരെ ബാധിക്കുമെന്നതിനാൽ തീർഥാടന കാലം കഴിഞ്ഞാണ് നിർമാണം തുടങ്ങിയത്.
റോഡ് പൂർണമായി അടച്ച് നിർമാണം നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഒറ്റവരി ഗതാഗതം അനുവദിച്ചു നിർമാണം പൂർത്തിയാക്കുകയായിരുന്നു. സൂചനാ ബോർഡുകളും ട്രാഫിക് ലൈനുകളും റിഫ്ലക്ടറുകളും സ്ഥാപിക്കുന്നതോടെ ദീർഘനാളായിട്ടുള്ള എംസി റോഡിലെ ഗതാഗതക്കുരുക്കിനും അപകടത്തിനും ശാശ്വത പരിഹാരമാകുമെന്ന് എംഎൽഎ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]