കൽപറ്റ ∙ ‘ഏതു മൂഡെന്ന് ചോദിച്ചപ്പോൾ, അവർ ഒരേസ്വരത്തിൽ മറുപടി നൽകി– വൈബ് മൂഡെന്ന്’. ‘ഗോൾഡൻ വൈബ്’ എന്ന പേരിലുള്ള യാത്രയിൽ എല്ലാം മറന്ന് ആർത്തുല്ലസിച്ച് അവർ തിരികെ മലപ്പുറത്തേക്ക് മടങ്ങി. മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ ഉല്ലാസയാത്രയിൽ മലപ്പുറത്തു നിന്നുള്ള 3010 വയോജനങ്ങളാണു പങ്കെടുത്തത്.
80 ബസുകളിലായാണു ഇവർ ചുരം കയറി വയനാട്ടിലെത്തിയത്. പുലർച്ചെ 5.30നു പുറപ്പെട്ട
യാത്രാസംഘത്തിന് അരീക്കോടുള്ള 2 ഓഡിറ്റോറിയങ്ങളിലായായിരുന്നു പ്രഭാതഭക്ഷണം. ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത വിധമായിരുന്നു യാത്ര.
പ്രധാന വളവുകളിലെല്ലാം വൊളന്റിയർമാരുടെ സേവനം ഉറപ്പാക്കിയിരുന്നു. രാവിലെ പത്തോടെ സംഘം ചുരം കയറി ലക്കിടിയിലെത്തി.
തുടർന്ന് സംഘത്തിലെ പകുതി പേർ വീതം പൂക്കോട് തടാകത്തിലേക്കും പകുതി പേർ വീതം കാരാപ്പുഴ ഡാമിലേക്കും സന്ദർശനത്തിനായി യാത്ര തിരിച്ചു.
എല്ലാവരും ഒരുമിച്ച് എത്തുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു ഇത്തരത്തിൽ യാത്ര ക്രമീകരിച്ചത്. യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചാൽ യാത്രാ തടസ്സമുണ്ടാവാതിരിക്കാനായി താമരശ്ശേരി, കൽപറ്റ എന്നിവിടങ്ങളിലായി പകരം ബസുകൾ ക്രമീകരിച്ചിരുന്നു.
മുട്ടിലിലെ ഓഡിറ്റോറിയത്തിലായിരുന്നു ഉച്ചഭക്ഷണം.ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് 2 വരെയായിരുന്നു ഭക്ഷണത്തിനുള്ള സമയം ക്രമീകരിച്ചിരുന്നത്.ഓരോ വാർഡിൽ നിന്നും അതതു വാർഡംഗങ്ങളും സഹായത്തിനായി കുടുംബശ്രീ, ഐസിഡിഎസ് വൊളന്റിയർമാരും ഉണ്ടായിരുന്നു.
മലപ്പുറം, പാണക്കാട്, മേൽമുറി വില്ലേജുകൾക്ക് ഓരോ ആംബുലൻസ് വീതമെന്ന നിലയിൽ 3 ആംബുലൻസുകളും സംഘത്തെ അനുഗമിച്ചു. ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ സംഘവും കൂടെയുണ്ടായിരുന്നു.
വൈകിട്ട് അഞ്ചരയോടെ സന്ദർശനം പൂർത്തിയാക്കി സംഘം മടങ്ങി. യാത്രയിൽ പങ്കെടുത്ത മുഴുവൻ പേർക്കും നഗരസഭ സ്നേഹോപഹാരങ്ങൾ നൽകി.
മടക്കയാത്രയ്ക്കിടെ രാത്രി 7.30 മുതൽ അരീക്കോട്ടെ ഓഡിറ്റോറിയങ്ങളിൽ രാത്രി ഭക്ഷണം ഒരുക്കിയിരുന്നു. ഇവിടങ്ങളിൽ ഓരോ വാർഡിനും പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിരുന്നു.
നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപയാണ് യാത്രയ്ക്കായി വകയിരുത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]