തൃശൂർ ∙ കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി നൽകുന്ന ഫണ്ട് വിനിയോഗിക്കാതെയും ഫണ്ട് അനുവദിച്ച പദ്ധതികൾക്ക് അനുമതി നൽകാതെയും കോർപറേഷൻ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. മേയറുടെ ദുർഭരണത്തിനെതിരെ സമരം നടത്തിയ കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ ഡിവിഷൻ ഫണ്ട് തടഞ്ഞുവച്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾ പോലും നടത്താതെയാണ് ഇടതുപക്ഷ ഭരണം മുന്നോട്ടുപോകുന്നത്.
അഴിമതിയും അനാസ്ഥയും പ്രീണനവും കടവും സമാസമം ചേരുന്ന അപകട രാഷ്ട്രീയമാണ് തൃശൂർ കോർപറേഷനിൽ നടക്കുന്നതെന്നും രമേശ് ആരോപിച്ചു.
ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോർപറേഷൻ ഓഫിസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോപകുമാർ, മേഖലാ പ്രസിഡന്റ് എ.നാഗേഷ്, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ആർ.ഹരി, പി.കെ.ബാബു, കോർപറേഷൻ കൗൺസിലർമാരായ വി.ആതിര, പൂർണിമ സുരേഷ്, എൻ.പ്രസാദ്, കെ.ജി.നിജി, എൻ.വി.രാധിക, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുജയ് സേനൻ, സുധീഷ് മേനോത്തുപറമ്പിൽ, സർജു തൈക്കാവ്, ട്രഷറർ വിജയൻ മേപ്രത്ത് എന്നിവർ പ്രസംഗിച്ചു.
പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് ഉപരോധം അവസാനിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]