മലപ്പുറം: പെരിന്തൽമണ്ണയിൽ എക്സൈസിന്റെ വൻ ലഹരിവേട്ട. രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ റെയ്ഡിൽ 60 ഗ്രാമിലധികം രാസലഹരി പിടിച്ചെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്തു.
മക്കരപറമ്പിൽ വെച്ച് 54.88 ഗ്രാം മെത്താംഫിറ്റമിനുമായി കൂട്ടിൽ സ്വദേശി മുഹമ്മദ് ഫാസിൽ(39 ), രാമപുരം സ്വദേശി ഫിറോസ് ബാബു(45 ) എന്നിവരും പാണമ്പിയിൽ വെച്ച് 6.65 ഗ്രാം മെത്താംഫിറ്റമിനുമായി പാലക്കാട് കച്ചേരിപ്പറമ്പ് സ്വദേശി മുഹമ്മദ് റിൻഷാദ് (25), പെരിന്തൽമണ്ണ ദുബായ് പടി സ്വദേശി സിബ്നു ലാൽ.സി എന്നിവരുമാണ് പിടിയിലായത്. എക്സൈസ് കമ്മീഷണർ സ്ക്വാഡും മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡും മലപ്പുറം ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ എൻ.നൗഫൽ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ.ടി, എക്സൈസ് ഇൻസ്പെക്ടർ ട്രെയിനിമാരായ തൻസീൽ താഹ, സമേഷ്.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ വഹാബ്.എൻ, ആസിഫ് ഇഖ്ബാൽ. കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രഭാകരൻ പള്ളത്ത്, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ സച്ചിൻ ദാസ്.വി, അഖിൽ ദാസ്.ഇ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രൂപീക.വി എന്നിവർ മയക്കുമരുന്ന് കണ്ടെടുത്ത സംഘത്തിലുണ്ടായിരുന്നു.
കൊല്ലത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി അതിനിടെ കൊല്ലത്ത് 200 കിലോഗ്രമിലേറെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കൊല്ലം കൂട്ടിക്കടയിൽ പിക്കപ്പ് വാഹനത്തിൽ കടത്തിക്കൊണ്ട് വരവെയാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
അയത്തിൽ സ്വദേശി അൻഷാദ് ആണ് പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീലക്ഷ്മി.വി.കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) നിഷാദ്.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഷെഹിൻ.എം, മുഹമ്മദ് സഫർ, അർജുൻ, സിജു രാജ് എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]