തൃശൂർ ∙ എയർഹോൺ ഘടിപ്പിച്ച സ്വകാര്യ ബസുകളടക്കം വിവിധ വാഹനങ്ങളിൽ മോട്ടർവാഹന വകുപ്പു നടത്തിയ പരിശോധനയിൽ ഗതാഗത നിയമലംഘനങ്ങൾക്കു പിഴയായി ഈടാക്കിയത്. 1.12 ലക്ഷം രൂപ.
16 ബസുകളിലെ എയർഹോണുകൾ നീക്കം ചെയ്തു. ഡോർ തുറന്നുവച്ച് ഓടിയ 3 ബസുകളിൽ നിന്നു പിഴയീടാക്കി. തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ശക്തൻ, ജയ്ഹിന്ദ് മാർക്കറ്റ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പെർമിറ്റ്, ഫിറ്റ്നസ് എന്നിവ ഇല്ലാതെയും നികുതിയടയ്ക്കാതെയും ഓടിയ 12 ഓട്ടോറിക്ഷകൾ പിടിച്ചെടുത്തു.
പുതുക്കാത്ത ഡ്രൈവിങ് ലൈസൻസുമായി സ്വകാര്യ ബസ് ഓടിച്ച ചുവന്നമണ്ണ് സ്വദേശി പി.വി. രമേഷിനെതിരെ കേസെടുത്തു.
എയർ ഹോൺ ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കാൻ നടപടിയെടുക്കുമെന്നു മോട്ടർ വാഹന വകുപ്പ് അറിയിച്ചു. എംവിഐമാരായ പി.വി.
ബിജു, അശോക് കുമാർ, എഎംവിഐമാരായ കെ. വിബിൻ, പി.എസ്.
ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണു പരിശോധന നയിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]