എരുമേലി ∙ മലയോര മേഖലയിൽ ജനങ്ങൾക്കും കാർഷിക വിളകൾക്കും ഭീഷണിയായി ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം. എരുമേലി പാക്കാനം – മഞ്ഞളരുവി റോഡിലാണ് ആഫ്രിക്കൻ ഒച്ചിനെ കണ്ടെത്തിയത്.
കോട്ടയം ജില്ലയിലെ പല മേഖലകളിലും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാണെങ്കിലും മലയോര മേഖലയിൽ ഇതിന്റെ ശല്യം കാര്യമായി ബാധിച്ചിരുന്നില്ല. വാഴൂർ, മണിമല, ചിറക്കടവ് മേഖലകളിലാണ് മുൻപ് ആഫ്രിക്കൻ ഒച്ചു ശല്യം ഉണ്ടായിരുന്നത്.
വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗം പച്ചക്കറികൾ തുടങ്ങി മിക്ക കാർഷിക വിളകളുടെ ഇലകളും ഇവ തിന്നു തീർക്കും.
വാഴയിലയിലാണു കൂടുതൽ നാശം ഉണ്ടാക്കുന്നത്. ആഫ്രിക്കൻ ഒച്ചിന്റെ സ്രവങ്ങളിൽ കാണപ്പെടുന്ന പരാദവിര മനുഷ്യരുടെ ഉള്ളിൽ ചെന്നാൽ മസ്തിഷ്ക ജ്വരത്തിനും കാരണമാകുമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്.
ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കുക, ഉപ്പ് വിതറിയും തുരിശു ലായനി തളിച്ചും ഇവയെ ഇല്ലാതാക്കുക തുടങ്ങിയ നിർദേശങ്ങൾ കൃഷി വകുപ്പ് നൽകുന്നു.
ഗ്ലൗസ് ഉപയോഗിച്ച് മാത്രമേ ഇവയെ എടുക്കാൻ പാടുള്ളുവെന്നും ഇതിനെ കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പിട്ടു കഴുകണമെന്നും ആരോഗ്യ വകുപ്പും നിർദേശിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]