ബെംഗളൂരു ∙ രണ്ടാമതും പെൺകുഞ്ഞു ജനിച്ചതിലുള്ള ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി
. ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന ഹാസൻ അരസിക്കരെ സ്വദേശിനി രക്ഷിത (26) യെയാണു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭർത്താവ് രവീഷിന്റെ പെരുമാറ്റത്തിൽ മനംനൊന്താണ് മകൾ ജീവനൊടുക്കിയതെന്ന് പിതാവ് തിമ്മരാജു പൊലീസിൽ പരാതി നൽകി.
ഇവരുടെ 3 വയസ്സുള്ള മൂത്തമകളെ രവീഷ് ആക്രമിച്ചതായും പരാതിയിലുണ്ട്.
രണ്ടാമതും പെൺകുട്ടിയാണെന്ന് അറിഞ്ഞതോടെ ആശുപത്രി ബിൽ അടയ്ക്കാൻ പോലും ഭർത്താവ് വിസമ്മതിച്ചിരുന്നു. രക്ഷിതയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത
അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]