കൊല്ലം ∙ ‘ചെറുമത്സ്യ’ സംരക്ഷണത്തിനു മാതൃകയായി മത്സ്യത്തൊഴിലാളികൾ. കരുനാഗപ്പള്ളി ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി സനലിന്റെ ഉടമസ്ഥതയിലുള്ള കാർമൽ എന്ന വള്ളത്തിലെ തൊഴിലാളികളാണ് വലയിൽ കുടുങ്ങിയ ചെറു മീനുകളെ തിരികെ കടലിലേക്കു തന്നെ വിട്ടു മറ്റു മത്സ്യത്തൊഴിലാളികൾക്ക് മാതൃകയായത്. സാധാരണ ഇത്തരത്തിൽ വലയിൽ കുടുങ്ങുന്ന ചെറിയ മത്സ്യങ്ങളെ തൊഴിലാളികൾ കരയിലേക്കു കൊണ്ടു വരും.
ഇവ തമിഴ്നാട്ടിൽ നിന്നുള്ള സംഘം വളത്തിനായും പൗൾട്രിഫാമിലേക്കും കൊണ്ടുപോവുകയാണ് പതിവ്.
വലയിൽ കുടുങ്ങുന്ന ചെറുമത്സ്യങ്ങളെ തിരികെ കടലിൽ വിടണമെന്നാണ് ഫിഷറീസ് വകുപ്പ് അധികൃതരുടെ നിർദേശം. എന്നാൽ പല വള്ളക്കാരും അതിനു മുതിരാറില്ല.
ഈ സാഹചര്യത്തിലാണു കാർമൽ വള്ളത്തിലെ തൊഴിലാളികൾ വലയിൽ കുടുങ്ങിയ ചെറുമീനുകളെ തിരികെ കടലിൽ ഉപേക്ഷിച്ചത്. നെയ് ചാള, അയല തുടങ്ങിയ കുഞ്ഞുമത്സ്യങ്ങളാണ് വലയിൽ പെട്ടത്.
കാലാവസ്ഥ വ്യതിയാനം മൂലം മത്തി – ചാളയ്ക്കും അയലയ്ക്കും ആഹാര ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇത് ഇവയുടെ വളർച്ചയെ കാര്യമായി ബാധിച്ചിട്ടുമുണ്ട്.
10 സെന്റി മീറ്റർ നീളം നിലവിൽ മത്തിക്ക് ഉണ്ടെങ്കിലും അതിൽ കൂടുതൽ വളർച്ചയുണ്ടാകും. ഈ മാസം കൂടി മത്തി ചാള പിടിക്കാതിരിക്കണം.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനത്തിന് എപ്പോഴും സഹായകമാകുന്ന 2 മത്സ്യങ്ങളാണു നെയ് മത്തിയും അയലയും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]