അരൂർ∙പോളപ്പായൽ കനത്തതോടെ കാക്കത്തുരുത്ത് ദ്വീപ് ഒറ്റപ്പെട്ടു. ചെറുവള്ളമാണ് ദ്വീപിൽ നിന്നും എരമല്ലൂർ കരയിലേക്ക് എത്തുന്നതിനുള്ള ഏക യാത്രാമാർഗം.
ലോകത്തെ ഏറ്റവും അപൂർവമായ ടൂറിസം മേഖലയായി അംഗീകാരമുള്ള ദ്വീപാണിതെങ്കിലും മറ്റൊരു യാത്രാമാർഗവും ദ്വീപിലെ ജനങ്ങൾക്ക് കൈവന്നിട്ടില്ല.ഏകദേശം 200ലേറെ കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന ദ്വീപിൽ അറുപതിലേറെ വിദ്യാർഥികൾ കര കടന്ന് പഠിക്കാനെത്തണം.
കായലിൽ പോളപ്പായൽ നിറഞ്ഞു കവിഞ്ഞതോടെ 3 മണിക്കൂർ ഒന്നിലേറെ പേർ ചെറുവള്ളം തുഴഞ്ഞാണ് മറുകരയെത്തുന്നത്. എല്ലാ വർഷവും പോളപ്പായൽ ദുരിതം ദ്വീപിനെ ഒറ്റപ്പെടുത്താറുണ്ട്.
ഇക്കുറിയും ഇതിൽ മാറ്റമില്ല. ഇറിഗേഷൻ വകുപ്പാണ് ഇതു സംബന്ധിച്ച് സാമ്പത്തിക സഹായവും മറ്റും ലഭ്യമാക്കേണ്ടത്. 4 ലക്ഷം രൂപ വേണ്ടി വരും പോളപ്പായൽ നിർമാർജനം ചെയ്യാൻ.
പാലം വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ . … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]