തലശ്ശേരി ∙ മട്ടന്നൂർ ഉപജില്ലാ സ്കൂൾ കായികമേളയിൽ തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ഉച്ചയ്ക്ക് വെയിലത്ത് ഓടിയ 9 വിദ്യാർഥികൾക്ക് കാലിൽ പൊള്ളലേറ്റു. യുപി വിഭാഗം വിദ്യാർഥികളുടെ 400 മീറ്ററിൽ പങ്കെടുത്തവരാണ് മത്സരം പൂർത്തിയായപ്പോൾ കാലിൽ കുമിളകൾ രൂപപ്പെട്ട് കരഞ്ഞുകൊണ്ട് സംഘാടകർക്കരികിലെത്തിയത്.
വിദ്യാർഥികളെ ഉടൻ സമീപത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മുട്ടന്നൂർ യുപി സ്കൂൾ വിദ്യാർഥി ശിവന്യ (11), മുഹമ്മദ്, അഭിനവ്, മട്ടന്നൂർ ജിയുപിയിലെ ആര്യ, മട്ടന്നൂർ എയുപിയിലെ ശിവനന്ദ, ശിവപുരം ഹയർ സെക്കൻഡറി സ്കൂളിലെ സിയോണ, ചൈതന്യ, മെരുവമ്പായി എയുപിയിലെ സൂര്യകിരൺ, വേങ്ങാട് യുപിയിലെ ആയിഷ ജംഷീർ എന്നിവർക്കാണ് പൊള്ളലേറ്റത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിലെ കാലിൽ ഷൂസ് ധരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്.
സംഭവത്തെത്തുടർന്ന് ഉച്ചകഴിഞ്ഞ് 3 വരെ മത്സരം നിർത്തിവച്ചു.
പിന്നീട് വെയിൽ ചാഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. മട്ടന്നൂർ സൗത്ത് ഉപജില്ലയുടെ രണ്ട് ദിവസത്തെ കായികമേളയാണ് ഇന്നലെ തലശ്ശേരി സ്റ്റേഡിയത്തിൽ ആരംഭിച്ചത്. ഉപജില്ലയിലെ 28 യുപി സ്കൂളുകൾ, 8 ഹൈസ്കൂൾ, 8 ഹയർ സെക്കൻഡറി സ്കൂളുകളാണ് മേളയിൽ പങ്കെടുക്കുന്നത്.
ഷൂസ് ധരിക്കാത്തവർക്കാണ് പൊള്ളലേറ്റതെന്നും ഉടൻ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയതായും മട്ടന്നൂർ എഇഒ ബിന്ദു പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]