പ്രസംഗ, പ്രബന്ധ മത്സരം
പെരുമ്പാവൂർ ∙ അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി പ്രസംഗ, പ്രബന്ധ മത്സരങ്ങൾ നടത്തും. 13ന് രാവിലെ 10.30 മുതൽ പെരുമ്പാവൂർ ഔഷധി ജംക്ഷനിലെ സഹകരണ ഭവനിലാണു പരിപാടി.
സഹകരണ മേഖലയെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം. വിഷയം ഓരോ മത്സരാർഥികൾക്കും 5 മിനിറ്റ് മുൻപ് നൽകും.
പ്രബന്ധം 5 ഫുൾ സ്കാപ് പേജിൽ കവിയാതെ ഒരു വശത്തുമാത്രം എഴുതണം. ഒരു മണിക്കൂർ ആണ് സമയം.
പ്രസംഗ മത്സരത്തിന് 5 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. 9നകം പേര് റജിസ്റ്റർ ചെയ്യണം.
റജിസ്റ്റർ ചെയ്യാൻ 9496228020. [email protected]. മത്സരാർഥികൾ ബന്ധപ്പെട്ട
വിദ്യാഭ്യാസ സ്ഥാപനത്തിലെ ശുപാർശ കത്ത് ഹാജരാക്കണം.
തദ്ദേശം:ഉദ്യോഗസ്ഥർക്ക് ഇന്ന് മുതൽ പരിശീലനം
കാക്കനാട്∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വരണാധികാരിമാർക്കും അസിസ്റ്റന്റ് വരണാധികാരിമാർക്കും ഇലക്ഷൻ ക്ലാർക്കുമാർക്കുമുള്ള പരിശീലനം ഇന്നും നാളെയും മറ്റന്നാളുമായി നടത്തും. കലക്ടറേറ്റിലെ പ്ലാനിങ് ഹാളിൽ രാവിലെ 10 മുതൽ 5 വരെയാണ് പരിശീലനം.
ഇന്ന്: ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി, കോതമംഗലം, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക്. നാളെ: മൂവാറ്റുപുഴ, മുളന്തുരുത്തി, പള്ളുരുത്തി, പാമ്പാക്കുട, പാറക്കടവ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകാർക്ക്.
മറ്റന്നാൾ: ജില്ലാ പഞ്ചായത്ത്, കൊച്ചി കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെയും വടവുകോട്, വാഴക്കുളം, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെയും ഉദ്യോഗസ്ഥർക്ക്.
പരാതി പരിഹാര മേള
ഇഎസ്ഐ സേവനങ്ങളെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും പരിഗണിക്കാൻ പരാതി പരിഹാര മേള നടത്തുന്നു. ഇഎസ്ഐ കോർപറേഷൻ എറണാകുളം സബ് റീജനൽ ഓഫിസിൽ 8ന് ഉച്ചകഴിഞ്ഞ് 3നു നടക്കും.
നവോദയ പ്രവേശനം
കേന്ദ്ര സർക്കാരിനു കീഴിൽ എറണാകുളം നേര്യമംഗലത്തെ ജവാഹർ നവോദയ വിദ്യാലയയിൽ 2026-27 അധ്യയന വർഷത്തെ 11 -ാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും.
ഇപ്പോൾ 10ൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. https://cbseitms.nic.in/2025/nvsxi_11/registrationclassXI എന്ന ലിങ്ക് വഴി ഓൺലൈനിൽ അപേക്ഷിക്കണം.
94475 21211, 0485 2554376.
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സ്ഥാപനമായ ഏലൂർ സിഐപിഇടിയിൽ ജില്ലാ വ്യവസായ കേന്ദ്രം നടത്തുന്ന 20 ദിവസത്തെ പരിശീലനത്തിന് അപേക്ഷിക്കാം. പ്രായം 18–45.
യോഗ്യത: പത്താം ക്ലാസ്. വിഎച്ച്എസ്ഇ/ഐടിഐ/ഡിപ്ലോമക്കാർക്കു മുൻഗണന.
പ്ലാസ്റ്റിക് ഉൽപന്ന നിർമാണ മേഖലയിൽ സംരംഭം ഉള്ളവർക്കും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. 9188127118, 8921914932.
ബോധവൽക്കരണം
നാവികസേനയിൽ നിന്നു വിരമിച്ചവർക്കും സേനാംഗങ്ങളുടെ വിധവകൾക്കും വേണ്ടി ദക്ഷിണ നാവിക കമാൻഡ് 17നു ബോധവൽക്കരണം നടത്തും.
കാക്കനാട് സൈനിക റെസ്റ്റ് ഹൗസിൽ രാവിലെ 11നു നടക്കുന്ന പരിപാടിയിൽ പുതിയ ക്ഷേമ പദ്ധതികൾ, പെൻഷൻ സംശയങ്ങൾ, പരാതി പരിഹാരം എന്നിവ ചർച്ച ചെയ്യുമെന്നു ജില്ലാ സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു.
അധ്യാപക ഒഴിവ് ഗവ.മോഡൽ എൻജിനീയറിങ് കോളജ്
തൃക്കാക്കര∙ ഗവ.മോഡൽ എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്) തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച വ്യാഴം 11ന്.
വിവരങ്ങൾക്ക് www.mec.ac.in.
പൂതൃക്ക ഗവ. എച്ച്എസ്എസ്
കോലഞ്ചേരി ∙ പൂതൃക്ക ഗവ.
എച്ച്എസ്എസിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8ന് രാവിലെ 10ന്.
നെല്ലിക്കുഴി ഗവ.
എച്ച്എസ്
കോതമംഗലം∙ ഹൈസ്കൂൾ ഇംഗ്ലിഷ്, ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
ലാബ് അസിസ്റ്റന്റ്
പട്ടിമറ്റം മാർ കൂറിലോസ് എച്ച്എസ്എസ്
പട്ടിമറ്റം∙ ലാബ് അസിസ്റ്റന്റ് ഒഴിവ്.
കൂടിക്കാഴ്ച 23ന് രാവിലെ 10ന്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]