മുണ്ടൂർ∙ തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റർ നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിനായി ധന വകുപ്പ് അനുവദിച്ച 25.57 കോടി രൂപ പൊതുമരാമത്ത് വകുപ്പ് റവന്യു വകുപ്പിന് കെട്ടിവെച്ചു. പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള പാക്കേജ് അംഗീകരിച്ച് ലാൻഡ് റവന്യു കമ്മിഷണറുടെ ഉത്തരവായി.
അഞ്ഞൂർ വില്ലേജിൽ 327 സർവേ സബ് ഡിവിഷൻ നമ്പറുകളിലായുള്ള 177 സെന്റ് ഭൂമിയാണ് നാലുവരി പാതയുടെ നിർമാണത്തിനായി ഏറ്റെടുക്കുന്നത്.
ഒരു സെന്റിന് 11 ലക്ഷത്തോളം രൂപ ആകെ നഷ്ടപരിഹാര തുകയായി ലഭിക്കും. 21 കുടുംബങ്ങൾക്ക് പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമായി 23 ലക്ഷം രൂപയുടെ പാക്കേജിനും അംഗീകാരമായി.
കെട്ടിടങ്ങളുടെ നഷ്ട പരിഹാരത്തിനായി 3.4 കോടി രൂപയും ഫലവൃക്ഷങ്ങളുടെ നഷ്ടപരിഹാരത്തിനായി 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]