തൊടുപുഴ ∙ ന്യൂമാൻ കോളജ് ജംക്ഷനിൽ ഗതാഗതക്കുരുക്കും വാഹനങ്ങൾ നിയന്ത്രണം ലംഘിച്ച് പായുന്നതും അപകടഭീഷണിക്കു കാരണമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. രാവിലെയും വൈകിട്ടുമാണ് ജംക്ഷനിൽ തിരക്കു കൂടുതൽ. ജംക്ഷനു സമീപം കാരിക്കോട്, ജിവിഎച്ച്എസ്എസ് എന്നീ റോഡുകളിലേക്കു തിരിയുന്ന ഭാഗത്താണ് അപകട
സാധ്യത കൂടുതൽ. ഇവിടെ തിരക്കുള്ളപ്പോൾ വാഹനങ്ങൾ എങ്ങോട്ടാണ് തിരിയുന്നതു അറിയാത്തതാണ് അപകടത്തിന് വഴിയൊരുക്കുന്നത്.
വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇൻഡിക്കേറ്റർ പോലും ഇടാതെ ഇവിടെനിന്നു തിരിയുന്നത് പതിവു കാഴ്ചയാണ്.
അതിനാൽ യാത്രക്കാരുടെ നിരന്തരമായ ആവശ്യമാണ് ഇവിടത്തെ തിരക്ക് നിയന്ത്രിക്കാൻ നടപടി എടുക്കണമെന്നത്. പ്രധാന റോഡിൽ പ്രവൃത്തി ദിവസങ്ങളിൽ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുക. ഇത്തരം സാഹചര്യങ്ങളിൽ മെയിൻ റോഡിൽ നിന്നു ഇരു റോഡുകളിലേക്കു തിരിയുന്ന ഭാഗത്ത് വാഹനങ്ങളുടെ നിയന്ത്രണം ലംഘിച്ചുള്ള സഞ്ചാരവും കൂടുതലാണ്.
വാഹനങ്ങൾക്കു പുറമേ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഒട്ടേറെ കാൽനടയാത്രക്കാർ കടന്നുപോകുന്ന മേഖല കൂടിയാണ്.
എന്നിട്ടു പോലും കാൽനടയാത്രക്കാർക്കു റോഡ് കുറുകെ കടക്കാൻ സീബ്രാലൈൻ ഇവിടെയില്ല. ഇതുമൂലം അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തുന്നത് പതിവാണ്.
ജംക്ഷനു സമീപം കോളജ്, സ്കൂൾ, ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്നതാണ് ഇവിടത്തെ തിരക്കിനു പ്രധാന കാരണം. അതിനാൽ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ അടിയന്തരമായി നടപടി സ്വീകരിക്കുകയോ ജംക്ഷനിൽ പൊലീസിനെ നിയോഗിക്കുകയോ ചെയ്യണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]