അഞ്ചൽ ∙ അപകടങ്ങളും നിയമ വിരുദ്ധ സംഭവങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ബൈപാസ് റോഡിൽ നിരീക്ഷണ ക്യാമറകൾ അനിവാര്യമാകുന്നു. സമീപകാലത്ത് തുറന്ന റോഡിൽ അപകട
പരമ്പര തന്നെ നടന്നു . ജീവഹാനികൾ ഉണ്ടായി.
പ്രദേശത്തിന്റെ വിജനത മുതലാക്കി എംഡിഎംഎ തുടങ്ങിയ മാരക ലഹരി വസ്തുക്കളുടെ കൈമാറ്റവും ഉപയോഗവും രാത്രി ഇവിടെ നടക്കുന്നു. കഴിഞ്ഞ ദിവസം വാഹനം പരിശോധിച്ച എസ്ഐയെ 3 അംഗ സംഘം തല്ലിയെന്നും പരാതി ഉയർന്നു. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചാൽ പ്രശ്നങ്ങൾക്കു പരിധിവരെ പരിഹാരമാകും.
മുൻപു ചതുപ്പായി കിടന്ന സ്ഥലം മണ്ണിട്ട് ഉയർത്തിയാണു പാത നിർമിച്ചത്.
റോഡരികിലെ സ്ഥലങ്ങൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇവിടം കേന്ദ്രമാക്കിയാണു രാത്രി ലഹരി വസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും .
ഇതിനിടെ അമിത വേഗത്തിൽ പായുന്ന വാഹനങ്ങൾ വരുത്തുന്ന വിന ചില്ലറയല്ല. ഒട്ടേറെ ഇടങ്ങളിൽ പാതയിലെ കൈവരികളും തെരുവ് വിളക്കുകളും ഇടിച്ചു മറിച്ചു.
അശ്രദ്ധമായ ഡ്രൈവിങ് കാരണം കാൽനട യാത്രികർക്ക് ഉൾപ്പെടെ ജീവഹാനി സംഭവിച്ചു.
നിയമപാലകർ എപ്പോഴും ഇവിടെ ജാഗ്രത പാലിക്കുക എന്നത് പ്രായോഗികം അല്ലാത്തതിനാൽ നിരീക്ഷണ ക്യാമറകളാണ് അഭികാമ്യം എന്നു നാട്ടുകാർ പറയുന്നു . … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]