മൂവാറ്റുപുഴ ∙ പണ്ടപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ലബോറട്ടറിയുടെ ഉദ്ഘാടനവും ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റിന്റെ നിർമാണ ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. 2021-22 വർഷം ഹെൽത്ത് ഗ്രാന്റായി അനുവദിച്ച 21 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് മെയ്ന്റനൻസ് ഗ്രാന്റിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപയും ഉൾപ്പെടെ 33 ലക്ഷം രൂപ ഉപയോഗിച്ചാണു ലാബിന്റെ നിർമാണം പൂർത്തീകരിച്ചത്. 2023- 24 വർഷത്തെ ഹെൽത്ത് ഗ്രാൻഡ് ആയി അനുവദിച്ച 27 ലക്ഷം രൂപ ഉപയോഗിച്ചാണു പബ്ലിക് ഹെൽത്ത് യൂണിറ്റ് കെട്ടിടം നിർമിക്കുന്നത്.ഉദ്ഘാടന സമ്മേളനത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി.
ഡീൻ കുര്യാക്കോസ് എംപി, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്.ലസിത ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോട്ടുപുറം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ഷിവാഗോ തോമസ്, സാറാമ്മ ജോൺ, അംഗങ്ങളായ ബെസ്റ്റിൻ ചേറ്റൂർ, റിയാസ് ഖാൻ, മേഴ്സി ജോർജ്, രമ രാമകൃഷ്ണൻ, ബിനി ഷൈമോൻ, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ദീപ്തി സണ്ണി, വിഷ്ണു ബാബു, സുനിത വിനോദ്, പഞ്ചായത്തംഗങ്ങളായ ജാൻസി മാത്യു, ഓമന മോഹനൻ, ഷീജ അജി, സാബു പൊതൂർ , സിബി കുര്യാക്കോസ്, അഡീഷനൽ ഡിഎംഒ.
കെ.ആർ. രാജൻ, കുഞ്ഞ് വള്ളമറ്റം, പോൾ ലൂയീസ്, ബേബി ജോൺ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]