മൂന്നാർ∙ സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വിവിധ സെറ്റിൽമെന്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഞാവലാറിന് കുറുകെ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ഗോത്രവർഗക്കാർ പുഴയിലിറങ്ങി നിന്ന് സമരം ചെയ്തു. വിദൂര സെറ്റിൽമെന്റുകളായ മീൻ കൊത്തി, കീഴ്പത്തം, നെന്മണൽ, നൂറടി, പരപ്പയാർ, മുളകുതറ എന്നിവിടങ്ങളിൽ നിന്നു റേഷൻ വാങ്ങാനും ചികിത്സ ലഭ്യമാക്കുന്നതിനും, സ്കൂളിലെത്താനും സൊസൈറ്റിക്കുടിക്ക് വരണമെങ്കിൽ ഞാവലാർ കടക്കണം.
പുഴയിൽ നീരൊഴുക്ക് വർധിക്കുന്നതോടെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണുളളത്. പാലം നിർമിക്കണമെന്ന ആവശ്യം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ആദിവാസികൾ പുഴയിലിറങ്ങി നിന്ന് സമരം ചെയ്തത്.
സമരം ആദിവാസി മുതുവാൻ സമുദായ സംഘം സംസ്ഥാന പ്രസിഡന്റ് എം.പാൽ രാജ് ഉദ്ഘാടനം ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]